ചുട്ടുപൊള്ളുന്ന സൂര്യനിലേക്ക് ആദിത്യ എൽ1; ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും എസ്എൽവി-എക്സ്എൽ വിക്ഷേപണ വാഹനം ഈ മാസം 26ന് വിക്ഷേപിക്കും; ഐഎസ്ആർഒയുടെ ചരിത്രത്തെ മാറ്റി മറിക്കുന്ന ദൗത്യമായി

ചന്ദ്രയാൻ 3 ഓരോ കടമ്പകളും വിജയകരമായി മുന്നേറി കൊണ്ടിരിക്കുകയാണ്. എന്നാൽ ചന്ദ്രൻ മാത്രമല്ല ഐഎസ്ആർഒയുടെ ലക്ഷ്യം. അടുത്ത ലക്ഷ്യമെന്താണ് എന്നതിനെ കുറിച്ച് ഐഎസ്ആർഒ പങ്കു വച്ചിരിക്കുകയാണ് ഇനി നമ്മുടെ അടുത്ത ലക്ഷ്യം സൂര്യന്റെ രഹസ്യങ്ങൾ അറിയുക എന്നതാണ്. സൂര്യന്റെ രഹസ്യം പഠിക്കാൻ ആദിത്യ എൽ1 ദൗത്യവുമായി ഐഎസ്ആർഒ. ആ ദൗത്യം ഓഗസ്റ്റ് 26-ആം തീയതി വിക്ഷേപിക്കും. ഐഎസ്ആർഒയുടെ ചരിത്രത്തെ മാറ്റി മറിക്കുന്ന ദൗത്യമായി ഇത് മാറുവാൻ തയ്യാറെടുക്കുകയാണ്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും, പിഎസ്എൽവി-എക്സ്എൽ വിക്ഷേപണ വാഹനം വിക്ഷേപിക്കും. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 800 കിലോമീറ്റർ അകലെ ലോ എർത്ത് ഓർബിറ്റിലേക്കാണ് വിക്ഷേപണം നടത്തുന്നത് . സൂര്യനിൽ നിന്ന് ഏകദേശം 149 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ലാഗ്രാഞ്ച് പോയിന്റ് 1 (എൽ1) എന്ന പ്രത്യേക ബിന്ദുവിന് ചുറ്റുമാണ് ഇത് ഭ്രമണം ചെയ്യുക.
സൂര്യന്റെ അന്തരീക്ഷം, പരിസ്ഥിതി, അതിനോട് ചേർന്നുള്ള കാര്യങ്ങളെ പഠിക്കുക , ഗവേഷണം നടത്തുക എന്നിവയാണ് ലക്ഷ്യം. 1500 കിലോഗ്രാം ഭാരമുള്ള പേടകത്തിൽ സൂര്യന്റെ അന്തരീക്ഷത്തിന്റെ വിവിധ ഭാഗങ്ങൾ പഠിക്കാൻ’പേലോഡ്’ എന്ന പ്രത്യേക ഉപകരണങ്ങൾ വഹിക്കുന്നുണ്ട് . ഉപഗ്രഹം വഹിക്കുന്നത്,ഏഴ് പേലോഡുകളാണ്. നാലെണ്ണം എൽ 1 എന്ന പ്രത്യേക സ്ഥാനത്ത് നിന്ന് സൂര്യനെ നേരിട്ട് നിരീക്ഷിക്കും. മറ്റ് മൂന്ന് പേലോഡുകൾ കണങ്ങളെയും ഫീൽഡുകളെയും കുറിച്ച് പഠിക്കാനുള്ളതാണ് .
സൂര്യന്റെ പ്രവർത്തനംഗ്രഹങ്ങൾക്കിടയിലുള്ള സ്ഥലത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് പഠിക്കാൻ ഈ പഠനങ്ങൾ സഹായകരമാകുമെന്നാണ് ഐഎസ്ആർഒയുടെ കണക്ക് കൂട്ടൽ. കൊറോണൽ ഹീറ്റിംഗ്, കൊറോണൽ മാസ് എജക്ഷനുകൾ, പ്രീ-ഫ്‌ളെയർ ആൻഡ് ഫ്‌ലെയർ പ്രവർത്തനങ്ങൾ, ബഹിരാകാശ കാലാവസ്ഥയുടെ ചലനാത്മകത, കണങ്ങളുടെയും ഫീൽഡുകളുടെയും ചലനം എന്നിങ്ങനെ സൂര്യന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ആദിത്യ എൽ1 പേലോഡുകൾ നൽകുമെന്നാണ് നിഗമനം .
ഗണിതശാസ്ത്രജ്ഞനായ ജോസഫ് ലൂയിസ് ലഗ്രാഞ്ച് കണ്ടെത്തിയ ഏറ്റവും പ്രധാനപ്പെട്ട ലഗ്രാൻജിയൻ പോയിന്റുകളിൽ ഒന്നാണ് എൽ1 പോയിന്റ്. ഭൂമിയുടെ ഭ്രമണപഥത്തിൽ സൂര്യനും ഭൂമിക്കും ഇടയിൽ ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. രണ്ട് വസ്തുക്കൾക്കിടയിലുള്ള ഗുരുത്വാകർഷണ ബലങ്ങൾ സന്തുലിതമാക്കുന്നു പോയിന്റാണിത്. അതുകൊണ്ട് ബഹിരാകാശ പേടകങ്ങൾക്ക് കൂടുതൽ ഇന്ധനം ഉപയോഗിക്കാതെ ഒരിടത്ത് തുടരാൻ കഴിയുന്നു.
ആദിത്യ എൽ1, ആദിത്യ-ലാഗ്രാഞ്ച് പോയിന്റ് 1 എന്നും അറിയപ്പെടുന്നു. ലോ എർത്ത് ഓർബിറ്ററിൽ എത്തിയ ശേഷം ഉപഗ്രഹം അതിന്റെ ഓൺബോർഡ് ത്രസ്റ്ററുകൾ ഉപയോഗിച്ചാകും പ്രവർത്തിക്കുക. ഭൂമിയുടെ ഗുരുത്വാകർഷണത്തെ മറികടക്കാൻ എൽ1 ലാഗ്രാഞ്ച് പോയിന്റിലേക്ക് ഭ്രമണപഥം ഉയർത്താൻ എർത്ത് ബേൺ എലിപ്റ്റിക്കൽ ഓർബിറ്റൽ മാനുവറുകൾ സഹായിക്കും. ലാഗ്രേഞ്ച് പോയിന്റിൽ എത്താൻ ഏകദേശം 109 ദിവസമാണ് കണക്കാക്കിയിരിക്കുന്നത് .
https://www.facebook.com/Malayalivartha



























