Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അരി ഭക്ഷണം കുട്ടികള്‍ക്കും വയസ്സായവർക്കും മാത്രം..യുവാക്കൾ തിന്നുന്നത് ഇലകള്‍ ! സൊമാലിയയിൽ അല്ല, ഇവിടെ ഇന്ത്യയിൽ തന്നെ ! !

15 AUGUST 2023 07:02 PM IST
മലയാളി വാര്‍ത്ത


ഹരിയാനയിലെ നൂഹിലുണ്ടായ വര്‍ഗീയ കലാപം പ്രദേശത്തെ മുസ്ലിംകളുടെ മാത്രമല്ല, മ്യാന്‍മറിലെ ബുദ്ധിസ്റ്റ് തീവ്രവാദികളില്‍നിന്നും പട്ടാളക്കാരില്‍നിന്നും രക്ഷതേടിയെത്തിയ രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ജീവിതവും നരകതുല്യമാക്കി. മ്യാന്മറിലെ വംശഹത്യ ഭയന്ന് ഇന്ത്യയിലേക്ക് കുടിയേറിയതാണ് രോഹിൻഗ്യൻ അഭയാർഥികൾ

ഇന്ത്യയില്‍ പ്രധാനമായും രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ വസിക്കുന്ന നാലഞ്ചു ക്യാംപുകളിലൊന്ന് സ്ഥിതിചെയ്യുന്നത് ഡല്‍ഹിക്കടുത്തുള്ള ഹരിയാനയിലെ നൂഹിലാണ്. ഇവിടെ വിജനമായി കിടന്ന ഭൂമിയില്‍ പ്ലാസ്റ്റിക് സീറ്റുകളും മരക്കമ്പുകളും ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ ടെന്റുകളില്‍ നൂറോളം രോഹിന്‍ഗ്യന്‍ കുടുംബങ്ങളാണ് കഴിയുന്നത്. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി പദവിയോടെ ഇവിടെ താമസിക്കുന്ന രോഹിന്‍ഗ്യന്‍ വംശജര്‍ കൂലിവേലചെയ്താണ് നിത്യവൃത്തിക്കുള്ളത് കണ്ടെത്തുന്നത്.

എന്നാല്‍, നൂഹിലെ മുസ്ലിം ഭൂരിപക്ഷപ്രദേശത്തിലൂടെയുള്ള വി.എച്ച്.പിയുടെ യാത്ര വര്‍ഗീയസംഘര്‍ഷത്തില്‍ മുങ്ങിയതോടെ രോഹിന്‍ഗ്യന്‍ വംശജരുടെ ജീവിതം വഴിമുട്ടുകയായിരുന്നു. കഴിഞ്ഞമാസം 31നാണ് വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കലാപം തടയാനായി പ്രദേശത്ത് നിരോധനാജ്ഞ നിലവില്‍വന്നതോടെ രോഹിന്‍ഗ്യന്‍ വംശജര്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാതെ വന്നതിനാല്‍ കുടുംബം പട്ടിണിയിലായി.. ജൂലൈ 31 ന് രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് നൂഹിൽ മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ്, ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നിർത്തിവച്ചിരുന്നു. വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) സംഘടിപ്പിച്ച മതഘോഷയാത്രയെ തുടർന്നായിരുന്നു സംഘർഷം ആരംഭിച്ചത്.

അതിനിടെ, നുഹ് ജില്ല നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൽവാളിൽ ഹിന്ദു സംഘടന മഹാപഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു. പ്രദേശം ഗോഹത്യ വിമുക്തമാക്കണമെന്ന് 51 പേരടങ്ങുന്ന സമിതി യോഗത്തിൽ തീരുമാനിച്ചു. ജലാഹിഷേക് യാത്ര ഓഗസ്റ്റ് 28 ന് നുഹിൽ പുനരാരംഭിക്കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. .

ഇതിനിടയിൽ രൂക്ഷമായ ഭക്ഷ്യക്ഷാമത്തെത്തുടര്‍ന്ന് ഇലകള്‍ പുഴുങ്ങിത്തിന്നാണ് രോഹിന്‍ഗ്യന്‍ വംശജര്‍ വിശപ്പടക്കുന്നത് . ആകെയുള്ള ചോറ് കുട്ടികളും പ്രായമുള്ളവരും കഴിക്കും. യുവതീയുവാക്കള്‍ ഇല പുഴുങ്ങിത്തിന്നാണ് വിശപ്പടക്കുക. രോഹിന്‍ഗ്യന്‍ വംശജര്‍ ഇലകളും തണ്ടുകളും തിളപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

റിക്ഷ ഓടിച്ചും കൂലിപ്പണിയെടുത്തുമാണ് ഇവിടെയുള്ളവര്‍ പണം കണ്ടെത്തുന്നത്. ഐഡി കാര്‍ഡോ പൗരന്‍മാര്‍ക്കുള്ള പദവിയോ ഇല്ലാത്തതിനാല്‍ കൂലിവേലക്ക് പോകുകയല്ലാതെ മറ്റുനിര്‍വാഹമില്ല. 200- മുതല്‍ 300 രൂപവരെയാണ് മിക്കവരുടെയും വരുമാനം. ഇതാവട്ടെ അവരുടെ ഓരോദിവസത്തെയും ജീവിതചെലവിനുള്ള തുകയാണ്. മാത്രമല്ല എല്ലാദിവസവും ജോലി ലഭിക്കുകയുമില്ല. നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ പത്തുദിവസത്തിലേറെ ജോലിക്ക് പോകാന്‍ കഴിയാതിരുന്നതാണ് ക്യാംപില്‍ കടുത്ത ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (15 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (54 minutes ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (1 hour ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (2 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (2 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (2 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (3 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (3 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (4 hours ago)

Malayali Vartha Recommends