ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സമാധാനവും തത്സ്ഥിതിയും നിലനിറുത്താന്‍ ഇരുപക്ഷവും സമ്മതിച്ചു

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സമാധാനം നിലനിറുത്താന്‍ കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ധാരണ. നിയന്ത്രണ രേഖയ്ക്കിരുവശവുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുപക്ഷവും ക്രിയാത്മകവും ആഴത്തിലുള്ളതുമായ ചര്‍ച്ച നടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മറ്റു പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനും സൈനിക, നയതന്ത്ര മാര്‍ഗങ്ങള്‍ വഴി സംഭാഷണങ്ങളും ചര്‍ച്ചകളും തുടരാന്‍ ധാരണയിലെത്തിയെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
അതിര്‍ത്തിയില്‍ സമാധാനവും തത്സ്ഥിതിയും നിലനിറുത്താന്‍ ഇരുപക്ഷവും സമ്മതിച്ചതായി പ്രസ്താവനയില്‍ പറയുന്നു. അതിര്‍ത്തിലെ ഡെപ്‌സാംഗ്, ഡെംചോക്ക് സെക്ടറിലെ ചാര്‍ഡിംഗ് നുല്ല മേഖലകളിലെ സൈനിക പിന്‍മാറ്റത്തെക്കുറിച്ച് ചര്‍ച്ചയില്‍ ഒരു പുരോഗതിയും ഉണ്ടായില്ലെന്നാണ് സൂചന.
ഇവിടെ തുടരുന്ന ചൈനീസ് സേന പിന്‍മാറി പട്രോളിംഗ് തുടരാന്‍ അനുവദിക്കണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. ഗാല്‍വന്‍ താഴ്‌വര, പാംഗോംഗ് തടാകത്തിന് ഇരുവശവും, ഗോഗ്ര, ഹോട്ട് സ്പ്രിംഗ് മേഖലകളില്‍ നിന്ന് മുന്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സേനകള്‍ പിന്‍മാറിയിരുന്നു. മറ്റു മേഖലകളില്‍ 60,000ത്തിലധികം സൈനികരെയാണ് ഇരു രാജ്യങ്ങളും വിന്യസിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha



























