ചന്ദ്രനിലേയ്ക്ക് പടി പടിയായി അടുത്തുകൊണ്ടിരിക്കുന്ന ചന്ദ്രയാന്‍ 3 ഭ്രമണപഥം താഴ്ത്തലിലെ അവസാന ഘട്ടത്തിലേയ്ക്ക്.... രാവിലെ 8.30യ്ക്കാണ് ഐഎസ്ആര്‍ഒ അന്തിമമായി പേടകത്തിന്റെ ഭ്രമണപഥം താഴ്ത്തുക

ചന്ദ്രനിലേയ്ക്ക് പടി പടിയായി അടുത്തുകൊണ്ടിരിക്കുന്ന ചന്ദ്രയാന്‍ 3 ഭ്രമണപഥം താഴ്ത്തലിലെ അവസാന ഘട്ടത്തിലേയ്ക്ക് കടക്കും. ഇന്ന് രാവിലെ 8.30യ്ക്കാണ് ഐഎസ്ആര്‍ഒ അന്തിമമായി പേടകത്തിന്റെ ഭ്രമണപഥം താഴ്ത്തുക. അതോടെ ചന്ദ്രയാന്‍ 3 ചാന്ദ്രോപരിതലത്തില്‍ നിന്ന് വെറും 100 കി.മീ അകലെയുള്ള ഭ്രമണപഥത്തിലെത്തും.
ഇപ്പോള്‍ പിന്തുടരുന്ന ഭ്രമണപഥത്തിന്റെ ആകൃതിയില്‍ നിന്ന് വ്യത്യസ്തമായി വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലായിരിക്കും പേടകം ഇതോടെ പ്രവേശിക്കുക. ഓഗസ്റ്റ് 14-ന് രാവിലെ 11.50-ഓടെ ചന്ദ്രന് 150 കി മീ അടുത്തുള്ള ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍ 3 പ്രവേശിച്ചിരുന്നു.
പേടകവും ചന്ദ്രനും തമ്മിലുള്ള കൂടിയ ദൂരം നിലവില്‍ 177 കി മീ ആണ്. ഇന്ന് നടക്കുന്ന ഭ്രമണപഥം താഴ്ത്തലിന് ശേഷം സോഫ്റ്റ് ലാന്‍ഡിംഗിലേയ്ക്ക് ഒരു ഘട്ടം മാത്രമാണ് ശേഷിക്കുന്നത്. ജൂലൈ 14-നായിരുന്നു ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്.
ജൂലൈ 14ലെ വിക്ഷേപണ ശേഷം പടി പടിയായി ഭൂമിയ്ക്ക് മുകളിലുള്ള ഭ്രമണപഥമുയര്‍ത്തി പേടകം ഓഗസ്റ്റ് മാസത്തോടെ ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ചിരുന്നു. ചാന്ദ്രപഥത്തില്‍ കയറിയ ചന്ദ്രയാന്‍ 3 പേടകം ഓഗസ്റ്റ് ആറിന് രാത്രി 11ന് ആദ്യചുവട് താഴേക്ക് വച്ചു. ഓഗസ്റ്റ് ഒമ്പതിനും ഭ്രമണപഥം വിജയകരമായി താഴ്ത്തി. തിങ്കളാഴ്ച ഭ്രമണപഥം താഴ്ത്തലിന്റെ നാലാം ഘട്ടവും പൂര്‍ത്തിയായി.
നാളെ 100 കി.മീ അകലത്തിലുള്ള ഭ്രമണപഥത്തില്‍ പ്രവേശിച്ച ശേഷം ഓഗസ്റ്റ് 17ന് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പെടും. അതോടെ നിര്‍ണ്ണായകമായ അന്ത്യഘട്ടത്തിലെത്തും. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സോഫറ്റ് ലാന്‍ഡിംഗ് ആഗസ്റ്റ് 23നായിരിക്കും.
https://www.facebook.com/Malayalivartha



























