ചന്ദ്രയാന്‍ 3യുടെ നാലാം ചാന്ദ്രഭ്രമണപഥ താഴ്ത്തലും വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐ എസ് ആര്‍ ഒ... രാവിലെ 8.30നാണ് അന്തിമമായി പേടകത്തിന്റെ ഭ്രമണപഥം താഴ്ത്തിയത്, നാളെ ലാന്‍ഡറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും തമ്മില്‍ വേര്‍പിരിയുമെന്ന് ഐ എസ് ആര്‍ ഒ

ചന്ദ്രയാന്‍ 3യുടെ നാലാം ചാന്ദ്രഭ്രമണപഥ താഴ്ത്തലും വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐ എസ് ആര്‍ ഒ. രാവിലെ 8.30നാണ് അന്തിമമായി പേടകത്തിന്റെ ഭ്രമണപഥം താഴ്ത്തിയത്. ചന്ദ്രനില്‍ നിന്ന് 100 കി.മീ അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകമിപ്പോള്‍ ഉള്ളത്. നാളെ ലാന്‍ഡറും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും തമ്മില്‍ വേര്‍പിരിയുമെന്ന് ഐ എസ് ആര്‍ ഒ .
ജൂലായ് 14-ന് ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് 'ഐ എസ് ആര്‍ ഒ' ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്. ശേഷം പടി പടിയായി ഭൂമിയ്ക്ക് മുകളിലുള്ള ഭ്രമണപഥമുയര്‍ത്തി, പേടകം ഓഗസ്റ്റ് മാസത്തോടെ ചാന്ദ്ര ഭ്രമണപഥത്തില്‍ പ്രവേശിച്ചിരുന്നു.
ഓഗസ്റ്റ് ആറിനാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. ഇന്ത്യയുടെ ഭാവിയിലെ ഗ്രഹാന്തര ദൗത്യങ്ങളുടെ ഗതി നിര്‍ണയിക്കുന്നതും ചന്ദ്രയാന്‍ 3 ആണ്. ഓഗസ്റ്റ് 14-ന് രാവിലെ 11.50-ഓടെ ചന്ദ്രന് 150 കി മീ അടുത്തുള്ള ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍ 3 പ്രവേശിച്ചിരുന്നു. ഈ മാസം 23നായിരിക്കും രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന സോഫറ്റ് ലാന്‍ഡിംഗ്.
"
https://www.facebook.com/Malayalivartha



























