ബംഗ്ലൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലുണ്ടായ ബൈക്കപകടത്തില്‍ യാത്രക്കാരനായ തിരൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

ബംഗ്ലൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലുണ്ടായ ബൈക്കപകടത്തില്‍ യാത്രക്കാരനായ തിരൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം. തിരൂര്‍ ബി.പി അങ്ങാടി പൈങ്ങോട്ടില്‍ അബ്ദുല്‍ സലാമിന്റെയും നസീറയുടെയും മകനായ മുഹമ്മദ് മുസമ്മിലാണ് (23) മരിച്ചത്.
തിങ്കളാഴ്ച രാത്രി 11.30 നായിരുന്നു അപകടം നടന്നത്. മുസമ്മില്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ മറിയുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മരിക്കുകയായിരുന്നു.
ബാംഗ്ലൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു മുസമ്മില്‍. സഹോദരി: മുബഷിറ. ബുധനാഴ്ച ബി.പി അങ്ങാടി ജുമാമസ്ജിദില്‍ ഖബറടക്കും.
"
https://www.facebook.com/Malayalivartha



























