പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു എ ഇ സന്ദർശനം വെറുതെയായില്ല,..നടത്തിയിരിക്കുന്നത് വലിയ കളികൾ...പുതിയ ക്രൂഡ് ഓയിൽ ഇടപാടിലൂടെ ചരിത്രം രചിച്ച് ഇരുരാജ്യങ്ങളും , അമേരിക്കയ്ക്ക് തിരിച്ചടി....യു.എ.ഇ സന്ദർശനത്തിലെ ധാരണപ്രകാരമാണ് നടപടി. ...

ചരിത്രത്തിൽ ആദ്യമായി ഇന്ത്യയും യു.എ.ഇയും തമ്മിൽ പ്രാദേശിക കറൻസി ഉപയോഗിച്ച് ക്രൂഡ് ഓയിൽ ഇടപാട് നടത്തി. ലോക്കൽ കറൻസി സെറ്റിൽമെന്റ് സിസ്റ്റം നടപ്പാക്കിയതിനുശേഷം ആദ്യമായി നടക്കുന്ന ക്രൂഡ് ഓയിൽ ഇടപാടാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദർശനത്തിലെ ധാരണപ്രകാരമാണ് നടപടി. അബുദാബി നാഷണൽ ഓയിൽ കമ്പനിയും (അഡ്നോക്) ഇന്ത്യൻ ഓയിൽ കോർപ്പറേഷനും (ഐ.ഒ.സി.എൽ) തമ്മിൽ 10 ലക്ഷം ബാരൽ ക്രൂഡോയിൽ ഇടപാടാണ് നടത്തിയത്. രൂപയിലും ദിർഹത്തിലും വിനിമയം നടത്താൻ ഇന്ത്യയും യു.എ.ഇയും തമ്മിൽ ഒപ്പുവെച്ച ലോക്കൽ കറൻസി സെറ്റിൽമെന്റ് സിസ്റ്റം (എൽ.സി.എസ്.) ഉടമ്പടിയുടെ ഭാഗമായുള്ള ആദ്യ ക്രൂഡോയിൽ വിനിമയമാണ് അബുദാബിയിൽ നടന്നത്. ഡോളറിന് പകരം പൂർണമായും രൂപയും ദിർഹവുമാണ് ഇടപാടിൽ ഉപയോഗിച്ചതെന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
കഴിഞ്ഞമാസം പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇയിൽ എത്തിയപ്പോഴാണ് ഉഭയകക്ഷി വ്യാപാരങ്ങളിൽ ഇന്ത്യൻ രൂപയും യു.എ.ഇ ദിർഹവും ഉപയോഗിക്കാനുള്ള ധാരണപാത്രത്തിൽ ഒപ്പുവച്ചത്. മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടത്തിയ ചർച്ചയിൽ ഇതുസംബന്ധിച്ച് ധാരണയിൽ എത്തുകയായിരുന്നു. അതേ ദിവസംതന്നെ 25 കിലോ സ്വർണം 12.84 കോടി രൂപയ്ക്ക് (1.54 മില്യൺ ഡോളർ) പ്രാദേശിക കറൻസി ഇടപാടിലൂടെ ഇന്ത്യയിലേക്ക് അയച്ചിരുന്നു. ഇതായിരുന്നു എൽ.സി.എസ് വഴിയുള്ള ആദ്യ ഇടപാട്.രണ്ടാമത്തെ ഇടപാടാണ് ഇപ്പോൾ ക്രൂഡ്ഓയിൽ വ്യാപാരത്തിലൂടെ നടന്നത് വിദേശരാജ്യങ്ങളുമായുള്ള വാണിജ്യ ഇടപാടിൽ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ ലോക്കൽ കറൻസി സെറ്റിൽമെന്റ് സിസ്റ്റം (എൽ.സി.എസ്.) നടപ്പിലാക്കിയത്. ഇതുപ്രകാരം ഇടപാടുകളുടെ ചെലവും സമയവും കുറയ്ക്കുമെന്നതിനൊപ്പം രൂപയുടെ സ്ഥിരത വർദ്ധിപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ.
ഈ സംവിധാനത്തിലൂടെ പെയ്മെന്റ് കറൻസി തിരഞ്ഞെടുക്കാനുള്ള സൗകര്യം വ്യാപാരികൾക്ക് ലഭിക്കും. കൂടാതെ ഇടപാടുകളുടെ ഫലമായുണ്ടാകുന്ന പ്രാദേശിക കറൻസികളിലെ മിച്ചം കോർപ്പറേറ്റ് ബോണ്ടുകൾ, സർക്കാർ സെക്യൂരിറ്റികൾ, ഇക്വിറ്റി മാർക്കറ്റുകൾ തുടങ്ങി വിവിധ പ്രാദേശിക ആസ്തികളിൽ നിക്ഷേപിക്കാം.ബുധനാഴ്ചത്തെ വ്യാപാരത്തിന്റെ തുടക്കത്തിൽ ക്രൂഡോയിൽ വില സ്ഥിരതയാർജിക്കുന്നതിന്റെ ലക്ഷണമാണ് പ്രകടമാക്കുന്നത്. ചൊവ്വാഴ്ച 1% നഷ്ടം നേരിട്ടായിരുന്നു ക്രൂഡോയിൽ വ്യാപാരം പൂർത്തിയാക്കിയത്. ചൈനയിൽ നിന്നുള്ള സാമ്പത്തിക ഡേറ്റ നിരാശപ്പെടുത്തിയതാണ് ക്രൂഡോയിൽ വിലയിൽ ഇടിവുണ്ടാക്കിയത്. ഏറ്റവും കൂടുതൽ വ്യാപാരം ചെയ്യപ്പെടുന്ന ക്രൂഡോയിൽ ഫ്യൂച്ചർസ് കോൺട്രാക്ടുകളായ ബ്രെന്റ് ക്രൂഡ് 85 ഡോളർ നിലവാരത്തിലും ഡബ്ല്യുടിഐ ക്രൂഡ് 81 ഡോളർ നിലവാരത്തിലുമാണ് ഇപ്പോൾ (00.01 ജിഎംടി) വ്യാപാരം പുരോഗമിക്കുന്നത്.
ജൂലൈ മാസത്തിലെ ചൈനയുടെ സാമ്പത്തിക പ്രവർത്തനങ്ങളുടെ ഡേറ്റ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു. ചില്ലറ വ്യാപാരം, വ്യാവസായിക ഉത്പാദനം, വ്യാവസായിക നിക്ഷേപം ഉൾപ്പെടെയുള്ള ഡാറ്റ , വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് ക്രൂഡോയിലിന് തിരിച്ചടിയായത്. അമേരിക്ക കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ വലിയ ക്രൂഡോയിൽ ഉപഭോക്താക്കളാണ് ചൈന. ഇതോടെ ദീർഘകാലം നീണ്ടുനിൽക്കുന്നതും ആഴത്തിലുമുള്ള വളർച്ച പ്രതിസന്ധിയാണ് ചൈന നേരിടുന്നതെന്ന ആശങ്കയും മറുവശത്ത് ശക്തമാകുകയാണ്.കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശന വേളയിലുണ്ടായ ധാരണാപത്രത്തിന്റെ (എം.ഒ.യു) ഫലമായാണ് എല്‍.സി.എസ് സംവിധാനം നിലവില്‍വന്നത്. ട്രാന്സാക്ഷന് ചെലവും സമയവും ഗണ്യമായി കുറയ്ക്കുന്നതാണ് ഈ കരാര്‍.
അതിര്‍ത്തി കടന്നുള്ള ഇടപാടുകളില്‍ ദേശീയ കറന്‍സികളുടെ ഉപയോഗം ഇത് പ്രോത്സാഹിപ്പിക്കും.പരസ്പര ഉടമ്പടി പ്രകാരം പേയ്മെന്റ് കറന്‍സി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വ്യാപാരികള്‍ക്ക് ലഭിക്കുന്നു എന്നതാണ് പ്രത്യേകത. ഇടപാടുകളിലൂടെയുണ്ടാകുന്ന പ്രാദേശിക കറന്‍സികളിലെ അധികതുക കോര്‍പ്പറേറ്റ് ബോണ്ടുകള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, ഇക്വിറ്റി മാര്‍ക്കറ്റുകള്‍ തുടങ്ങിയ വിവിധ പ്രാദേശിക കറന്‍സി ആസ്തികളില്‍ നിക്ഷേപിക്കാം. ഈ നൂതന രീതി ലോകമെമ്പാടുമുള്ള വിശാലമായ സാമ്പത്തിക ഇടപെടലുകളിലും സ്വാധീനം ചെലുത്തും.
https://www.facebook.com/Malayalivartha



























