നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേരുമാറ്റിയതായി ഔദ്യോഗിക അറിയിപ്പ്....

നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേരുമാറ്റിയതായി ഔദ്യോഗിക അറിയിപ്പ്. എന്‍എംഎംഎല്‍ ഇനി പ്രധാനമന്ത്രി മ്യൂസിയം ആന്‍ഡ് ലൈബ്രറി എന്ന് അറിയപ്പെടും. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്ന തീന്‍ മൂര്‍ത്തി ഭവനില്‍, കഴിഞ്ഞ വര്‍ഷമാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്.
പിഎം മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനാണ് നൃപേന്ദ്ര മിശ്ര . നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചീഫ് സെക്രട്ടറിയായിരുന്നു നൃപേന്ദ്ര മിശ്ര. സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യത്തിന്റെ രാഷ്ട്രനിര്‍മ്മാണത്തില്‍ ഓരോ പ്രധാനമന്ത്രിയുടെയും സംഭാവനകളെയും ഓര്‍മ്മിപ്പിക്കുന്ന വിധമാണ് ഈ പേര് മാറ്റം. 2022 ഏപ്രിലിലാണ് ഇതു പുനര്‍നിര്‍മിക്കുകയും പ്രധാനമന്ത്രിമാരുടെ മ്യൂസിയമായി മാറ്റുകയും ചെയ്തത്.
സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കഴിഞ്ഞ ജൂണില്‍ പേരുമാറ്റത്തിനുള്ള തീരുമാനമെടുത്തത്.
https://www.facebook.com/Malayalivartha



























