ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു.... ഹിമാചലില്‍ മണ്ണിടിച്ചിലിലും മിന്നല്‍പ്രളയത്തിലും ഇതുവരെ മരിച്ചവരുടെ എണ്ണം 71 ആയി, തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു

ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഹിമാചലില്‍ മണ്ണിടിച്ചിലിലും മിന്നല്‍പ്രളയത്തിലും ഇതുവരെ മരിച്ചവരുടെ എണ്ണം 71 ആയി. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. 13ഓളം പേരെയാണ് ഇനി കണ്ടെത്താനുള്ളതെന്നാണ് വിവരം. ദേശീയ ദുരന്തനിവാരണസേനയുടെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...
മിന്നല്‍പ്രളയത്തില്‍ ഒറ്റപ്പെട്ട 750ഓളം ആളുകളെ സൈനിക ഹെലികോപ്റ്റര്‍ എത്തി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. ഇതുവരെ 10000ല്‍ അധികം കോടി രൂപയുടെ നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഉത്തരാഖണ്ഡില്‍ കനത്ത മഴയ്ക്ക് പിന്നാലെ മണ്ണിടിച്ചില്‍ ഉണ്ടായി. ഡെഹ്റാഡൂണിലെ വികാസ്നഗര്‍ ലംഗ ജഖാന്‍ ഗ്രാമത്തിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. 15 വീടുകളും ഏഴ് ഗോശാലകളും നിരവധി റോഡുകളും തകര്‍ന്നനിലയിലാണ്. . പ്രദേശത്തെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. പഞ്ചാബിലും കനത്ത മഴ തുടരുന്നു.
https://www.facebook.com/Malayalivartha



























