ചന്ദ്രയാന്‍ നിര്‍ണായക ഘട്ടവും വിജയം.... ഇന്ത്യയുടെ ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിംഗ് മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ടു.....ലാന്‍ഡറിന്റെ ഭ്രമണപഥം താഴ്ത്തുക നാളെ വൈകുന്നേരം ,സോഫ്റ്റ് ലാന്‍ഡിങ് അടുത്ത ബുധനാഴ്ച

ചന്ദ്രയാന്‍ നിര്‍ണായക ഘട്ടവും വിജയം.... ഇന്ത്യയുടെ ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിംഗ് മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ടു.....ലാന്‍ഡറിന്റെ ഭ്രമണപഥം താഴ്ത്തുക നാളെ വൈകുന്നേരം .
ആഗസ്റ്റ് 23നാണ് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കി.മീ. മുകളില്‍ വെച്ചാണ് ലാന്‍ഡര്‍ വേര്‍പെട്ടത്.
ചന്ദ്രയാന്‍ -3 വിജയകരമായി ചന്ദ്രനുചുറ്റും വൃത്താകൃതിയിലുള്ള അവസാനഘട്ട ഭ്രമണപഥം പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ നേരത്തെ അറിയിച്ചിരുന്നു..ഇന്ത്യയുടെ ചന്ദ്രയാന്‍ -3 ഉം റഷ്യയുടെ ലൂണ -25 ഉം അടുത്തയാഴ്ച സോഫ്റ്റ് ലാന്‍ഡിങ്ങിനായി തയ്യാറെടുക്കുന്നു. ചന്ദ്രന്റെ അജ്ഞാത ദക്ഷിണധ്രുവത്തിലേക്ക് ആര് ആദ്യം എത്തുമെന്ന കടുത്ത മത്സരം തന്നെയാണ് ബഹിരാകാശത്ത് നടക്കുക.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യമായി ഇറങ്ങാനായി ലക്ഷ്യമിട്ട് ചന്ദ്രയാന്‍ -3 ആണ് ആദ്യം യാത്ര പുറപ്പെട്ടത് എങ്കിലും ലൂണ-25- ഓഗസ്റ്റ് 21 നോ 23 നോ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്നാണ് വിലയിരുത്തുന്നത്.
ഇതിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് 23 നോ 24 നോ ആയി ചന്ദ്രയാന്‍ 3 ഉം ചാന്ദ്രോപരിത്തലത്തിലിറങ്ങും എന്നും ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ . ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പരമ്പരയിലെ മൂന്നാമത്തെ ദൗത്യമായ ചന്ദ്രയാന്‍- 3 ജൂലൈ 14 ന് വിക്ഷേപിച്ച് ഓഗസ്റ്റ് 5 ന് വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചിട്ടുണ്ടായിരുന്നു.
വിക്ഷേപിച്ച് 40 ദിവസത്തിനുള്ളില്‍ തന്നെ സോഫ്റ്റ് ലാന്‍ഡിംഗ് ശ്രമത്തിനുള്ള തയ്യാറെടുപ്പിനായി ചന്ദ്രയാന്‍ 3 അതിന്റെ ഭ്രമണപഥം സൂക്ഷ്മമായി ക്രമീകരിക്കുന്നുമുണ്ട്.
അതേസമയം 1976-ലെ സോവിയറ്റ് കാലഘട്ടത്തിലെ ലൂണ-24 ദൗത്യം കഴിഞ്ഞ് ഏകദേശം അഞ്ച് പതിറ്റാണ്ടിനു ശേഷം റഷ്യ നടത്തുന്ന ആദ്യ ചാന്ദ്രദൗത്യം ആണ് ലൂണ-25. ഓഗസ്റ്റ് 10-നാണ് ലൂണ 25 വിക്ഷേപിച്ചത്. അതിനാല്‍ ഓഗസ്റ്റ് 21-ന് ഏകദേശം 11 ദിവസത്തിനുള്ളില്‍ തന്നെ ഇതിന് ലാന്‍ഡിംഗ് നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
"
https://www.facebook.com/Malayalivartha



























