ടെലഗ്രാമിൽ സെക്സ് ചാറ്റ്... ബിക്കിനി ഇട്ട് മെഹർ ഫ്ലാറ്റിലേക്ക് സ്വീകരിക്കും! പിന്നീട് സംഭവിക്കുന്നത്... മോഡലായ യുവതിയുടെ ഹണിട്രാപ്പ്

സമൂഹ മാധ്യമത്തിലൂടെ യുവാക്കളെ പരിചയപ്പെട്ട ശേഷം ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തും. വശീകരിച്ച് അകത്തേക്ക് എത്തിച്ചശേഷം, സംഘത്തിലെ മറ്റുള്ളവരുടെ സഹായത്തോടെ നഗ്ന ദൃശ്യങ്ങൾ പകർത്തും. ശേഷം വിലപേശൽ. ബെംഗളൂരുവിൽ പൊലീസിന്റെ പിടിയിലായ മോഡൽ മെഹർ എന്ന നേഹയും സംഘവും നടത്തിവന്ന ഹണിട്രാപ്പിന്റെ രീതിയാണിത്.
ഇത്തരത്തിൽ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയ സംഘത്തിലെ മുഖ്യപ്രതിയായ നേഹ എന്ന മെഹറിനെ (27) ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരകളിൽ നിന്ന് പ്രതികൾ 30 ലക്ഷം രൂപ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി. പുട്ടെനഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഹണിട്രാപ്പ് സംഘത്തിലെ ആളാണ് നേഹ.
12 പേരെയാണ് സംഘം ബംഗളൂരുവിൽ മാത്രം കുടുക്കിയത്. 20നും 50നും ഇടയിൽ പ്രായമുള്ളവരാണ് യുവതിയുടെ കെണിയിൽ വീണത്. ഇതിൽത്തന്നെ 25–30 പ്രായമുള്ളവരാണ് കൂടുതലും. സോഷ്യൽ മീഡിയയിലൂടെ യുവാക്കളെ പരിചയപ്പെട്ട നേഹ ഇവരുമായി സൗഹൃദം ഉണ്ടാക്കും. മെസേജിങ് ആപ്പായ ടെലഗ്രാം വഴിയാണ് നേഹ തന്റെ ഇരകൾക്കുള്ള വലയെറിയുക.
ടെലഗ്രാമിലൂടെ പരിചയപ്പെടുന്നവരെ നേഹയും സംഘവും ജെ.പി. നഗറിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് പണം തട്ടിയെടുത്തിരുന്നത്. വിശ്വാസം ഊട്ടിഉറപ്പിക്കുന്നതിനായി നേഹ തന്റെ ബിക്കിനി ചിത്രങ്ങൾ ഇവർക്ക് അയച്ച് കൊടുക്കും. ശേഷം ഇവരുമായി വീഡിയോ കോൾ ചെയ്യും. അവരറിയാതെ നേഹ തന്റെ കോൾ റെക്കോർഡ് ചെയ്യും. നേഹയുടെ ക്ഷണ പ്രകാരം യുവാക്കൾ നേഹയുടെ ഫ്‌ളാറ്റിലെത്തും.
ഇവരെ സ്വീകരിക്കാൻ ബിക്കിനിയിൽ ആകും നേഹ ഇവിടെ ഉണ്ടാവുക. മുറിക്കുള്ളിൽ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചിരിക്കുന്ന വിവരം യുവാക്കൾക്ക് അറിയില്ല. നേഹയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ ക്യാമറയിൽ പതുഞ്ഞുവെന്ന് ഉറപ്പായശേഷം നേഹയുടെ സംഘത്തിലെ ശരണപ്രകാശ്, അബ്ദുള്‍ ഖാദര്‍, യാസിന്‍ എന്നിവർ മുറിക്കുള്ളിലേക്ക് ഇടിച്ച് കയറി യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടും.
ഇരയുടെ ഫോൺ തട്ടിയെടുത്തശേഷം കോൺടാക്ട് ലിസ്റ്റിൽനിന്ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നമ്പർ ശേഖരിക്കലാണ് അടുത്ത ഘട്ടം. വിവിധ പ്രായത്തിലുള്ള പുരുഷന്മാരാണ് ഈ സംഘത്തിന്റെ തട്ടിപ്പിൽ കുടുങ്ങിയത്. ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങള്‍ വേണ്ടപ്പെട്ടവർക്ക് അയച്ചുനൽകുമെന്ന് ഭീഷണിപ്പെടുത്തും.
യുവതിയെ വിവാഹം കഴിക്കണമെന്നാകും ചിലരോടുള്ള ആവശ്യം. എന്നാൽ ഇതിനായി മതപരിവർത്തനം നടത്തണമെന്നും ആവശ്യപ്പെടും. ഇതോടെ മിക്കവരും പണം നൽകി ഒഴിവാകാൻ നോക്കും. ലക്ഷക്കണക്കിന് രൂപ നേഹയും സംഘവും തട്ടിയെടുത്തതായാണ് പോലീസിന് ലഭിച്ച വിവരം. ഇരകളിൽ ഒരാള്‍ പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറം ലോകമറിയുന്നത്.
സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണം നടന്നുവരുകയാണ്. രണ്ടു ദിവസം മുമ്പ് സംഘത്തിലെ മൂന്നുപേര്‍ പുട്ടനഹള്ളി പോലീസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് നേഹയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. പണം നഷ്ടപ്പെട്ട വ്യക്തികളിലൊരാള്‍ പുട്ടനഹള്ളി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് അറിയുന്നത്.
പോലീസ് ജെ.പി. നഗറിലെ ഫ്‌ളാറ്റില്‍ നടത്തിയ തിരച്ചിലില്‍ ശരണപ്രകാശ്, അബ്ദുള്‍ ഖാദര്‍, യാസിന്‍ എന്നിവര്‍ പിടിയിലായിരുന്നു. ഈ സമയത്ത് സ്വദേശമായ മുംബൈയില്‍ പോയിരിക്കുകയായിരുന്നു നേഹ. മൊബൈല്‍ ടവര്‍ ലോക്കേഷന്‍ പരിശോധിച്ചാണ് ബെംഗളൂരു പോലീസ് മുംബൈയിലെത്തി നേഹയെ പിടികൂടിയത്. കൂടുതൽ ഇരകളുണ്ടോ എന്ന കാര്യം പരിശോധിച്ചു വരികയാണ്.
https://www.facebook.com/Malayalivartha



























