കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയില്‍ ശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയില്‍ ഇന്നലെ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം ലിഫ്റ്റുകളിലും മറ്റും ആളുകള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഭൂചലനം ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുകയും ചെയ്തു. കെട്ടിടത്തില്‍ നിന്ന് ഒരു സ്ത്രീ താഴെയ്ക്കു ചാടി മരിച്ചതായും അധികൃതര്‍ .
കൊളംബിയന്‍ ജിയോളജിക്കല്‍ സര്‍വേ (സിജിഎസ്) ഭൂചലനത്തിന്റെ തീവ്രത 6.1 ആണെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) 6.3 ആണെന്നും അറിയിച്ചു.
ബൊഗോട്ടയില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കുകിഴക്കായി രാജ്യത്തിന്റെ മധ്യഭാഗത്തുള്ള എല്‍ കാല്‍വാരിയോ പട്ടണത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് കൊളംബിയന്‍ ഏജന്‍സി . ഇതിനു പിന്നാലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
"
https://www.facebook.com/Malayalivartha



























