ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ചന്ദ്രയാന്‍3 ദൗത്യത്തിലെ ലാന്‍ഡറിന്റെ ആദ്യഘട്ട ഡീബൂസ്റ്റിങ് വിജയകരം.... ചന്ദ്രന്റെ ചിത്രങ്ങളൊപ്പി ലാന്‍ഡര്‍... രണ്ടാമത്തെ ഡീബൂസ്റ്റിങ് പ്രക്രിയ ഞായറാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടിന് നടക്കും... ചന്ദ്രനിലിറങ്ങാന്‍ ഇനി നാലുനാള്‍ മാത്രം...

ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ചന്ദ്രയാന്‍3 ദൗത്യത്തിലെ ലാന്‍ഡറിന്റെ ആദ്യഘട്ട ഡീബൂസ്റ്റിങ് വിജയകരം.... ചന്ദ്രന്റെ ചിത്രങ്ങളൊപ്പി ലാന്‍ഡര്‍... രണ്ടാമത്തെ ഡീബൂസ്റ്റിങ് പ്രക്രിയ ഞായറാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടിന് നടക്കും... പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട ലാന്‍ഡര്‍ ഇന്നലെ ചന്ദ്രനിലേക്ക് വീണ്ടും അടുത്തു.
ബുധനാഴ്ച ചന്ദ്രനില്‍ ഇറങ്ങാനുള്ള ഒരുക്കത്തിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം നാലിനാണ് ആദ്യമായി ലാന്‍ഡറിന്റെ ഭ്രമണപഥം താഴ്ത്തിയത്. ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ചിത്രങ്ങള്‍ ഇന്നലെ ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടു.താഴ്ന്ന ഭ്രമണപഥത്തിലെത്തിക്കാന്‍ ലാന്‍ഡറിന്റെ വേഗത കുറയ്ക്കുന്ന 'ഡിബൂസ്റ്റ്' പ്രക്രിയയാണ് തുടങ്ങിയത്.
ഇതിനായി ത്രസ്റ്റര്‍ എന്‍ജിനുകള്‍ ജ്വലിപ്പിച്ചു. ചന്ദ്രനില്‍ നിന്ന് 113 ഃ 157 കിലോമീറ്റര്‍ ദീര്‍ഘ വൃത്ത ഭ്രമണപഥത്തില്‍ ലാന്‍ഡറിനെ എത്തിച്ചു. 20ന് പുലര്‍ച്ചെ രണ്ടിന് വീണ്ടും ഭ്രമണപഥം താഴ്ത്തും. വേഗത കുറയ്ക്കാനുള്ള നാലു ത്രസ്റ്റര്‍ എന്‍ജിനുകളില്‍ രണ്ടെണ്ണം ഒരേസമയം പ്രവര്‍ത്തിപ്പിച്ച് 30 ഃ 100 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ എത്തിക്കും.
30 കിലോമീറ്ററില്‍ നിന്നാണ് ലാന്‍ഡറിനെ കുത്തനെ ഇറക്കുന്നത്. ചന്ദ്രന്റെ 800 മീറ്റര്‍ ഉയരത്തില്‍ എത്തുന്ന ലാന്‍ഡര്‍ ത്രസ്റ്ററുകളുടെ സഹായത്തോടെ അല്‍പനേരം നിശ്ചലമാകും. പിന്നീട് സെക്കന്‍ഡില്‍ 1 2 മീറ്റര്‍ വേഗതയില്‍ താഴേക്ക് വന്ന് സോഫ്റ്റ് ലാന്‍ഡ് ചെയ്യും.
കഴിഞ്ഞ ദൗത്യത്തില്‍ ഇല്ലാതിരുന്ന ലേസര്‍ ഡോപ്ലര്‍ വെലോസിറ്റി മീറ്റര്‍ ലാന്‍ഡറിന്റെ വേഗത കൃത്യമായി നിശ്ചയിക്കും. 23നു വൈകിട്ട് 5.47നാണ് ചന്ദ്രനില്‍ ഇറങ്ങുന്നത്.
അതേസമയം ആഗസ്റ്റ് 10 വിക്ഷേപിച്ച ലൂണ25 ഭൂമിയില്‍ നിന്ന് നേരിട്ട് ചന്ദ്രനിലേക്കാണ് യാത്ര ചെയ്യുന്നത്. അതിനാല്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ലൂണ ചന്ദ്രനിലിറങ്ങിയേക്കുമെന്ന് സൂചനകള്‍.
https://www.facebook.com/Malayalivartha



























