പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും അടങ്ങിയ പുതിയ ഡിസൈന്‍ വളം ചാക്കുകളില്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും അടങ്ങിയ പുതിയ ഡിസൈന്‍ വളം ചാക്കുകളില്‍ ഉപയോഗിക്കാനായി നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. വളങ്ങളുടെ ചാക്കുകളില്‍ ഉപയോഗിക്കാനായി പുതിയ ഡിസൈന്‍ തീരുമാനിച്ചതായും ഇതിനോടൊപ്പം രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് സംബന്ധിച്ച പ്രധാനമന്ത്രിയുടെ സന്ദേശം ഉള്‍പ്പെടുത്തണമെന്നും കാണിച്ച് കേന്ദ്രരാസവളം മന്ത്രാലയം കഴിഞ്ഞദിവസം വിവിധ വളം നിര്‍മാണ കമ്പനികളുടെ സി എം ഡിമാര്‍ക്കും കത്തയച്ചു.
വളങ്ങള്‍ക്ക് എല്ലാം 'ഭാരത്' എന്ന ഒറ്റ ബ്രാന്‍ഡ് നാമം നല്‍കുന്ന 'വണ്‍ നേഷന്‍, വണ്‍ ഫെര്‍ട്ടിലൈസേഴ്സ്' പദ്ധതി നടപ്പിലാക്കാനായി ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 'പ്രധാനമന്ത്രി ഭാരതീയ ജന്‍ഉര്‍വരക് പരിയോജന' (പി എം ബി ജെ പി) എന്ന പേരിലുള്ള സബ്സിഡി പദ്ധതിയുടെ ലോഗോയ്ക്ക് കീഴിലായിരിക്കും എല്ലാ വളങ്ങളും ഇനിമുതല്‍ രാജ്യത്ത് പുറത്തിറങ്ങുക.
വളങ്ങളുടെ ചാക്കില്‍ ഉപയോഗിക്കാനുള്ള മന്ത്രാലയം അംഗീകരിച്ച അന്തിമ ഡിസൈന്‍ കത്തിനൊപ്പം കമ്പനികള്‍ക്ക് നല്‍കിയിരിക്കുകയാണ്. ഭൂമിയെ സംരക്ഷിക്കുന്നതിനായി രാസവളങ്ങളുടെ ഉപയോഗം നിയന്ത്രിക്കണമെന്നാണ് ഹിന്ദിയിലുള്ള സന്ദേശത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്.
പുതിയ ഡിസൈനോടുകൂടിയ ചാക്കുകള്‍ ഉടന്‍തന്നെ പുറത്തിറക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha



























