Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കൗണ്ട്ഡൗൺ ആരംഭിച്ചു... രണ്ടാം ഘട്ട ഡീബൂസ്റ്റിംഗ് നാളെ നടക്കും. ഓഗസ്റ്റ് 20-ന് ഡീബൂസ്റ്റിംഗ് സാദ്ധ്യമാകുമെന്ന് ഐഎസ്ആർഒ അറിയിച്ചു... രാത്രി രണ്ട് മണിക്കാകും ഈ പ്രക്രിയ നടക്കുക....

19 AUGUST 2023 04:50 PM IST
മലയാളി വാര്‍ത്ത

രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. രണ്ടാം ഘട്ട ഡീബൂസ്റ്റിംഗ് നാളെ നടക്കും. ഓഗസ്റ്റ് 20-ന് ഡീബൂസ്റ്റിംഗ് സാദ്ധ്യമാകുമെന്ന് ഐഎസ്ആർഒ അറിയിച്ചു. രാത്രി രണ്ട് മണിക്കാകും ഈ പ്രക്രിയ നടക്കുക. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും വിക്രം ലാൻഡർ മൊഡ്യൂളിനെ വിജയകരമായി വേർപെടുത്തിയത് ഓഗസ്റ്റ് 17-നായിരുന്നു. ഓഗസ്റ്റ് 23-ന് പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിനായി സജ്ജമാകുകയാണ്.

 

 

ഇന്നലെയായിരുന്നു ആദ്യഘട്ട ഡീബൂസ്റ്റിംഗ് പ്രക്രിയ നടന്നത്. വേഗത കുറച്ചുകൊണ്ടുള്ള ഭ്രമണപഥം താഴ്‌ത്തലിനെയാണ് ഡീബൂസ്റ്റിംഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ആദ്യ ഘട്ടം ഇന്നലെ നാല് മണിയോടെ വിജയകരമായി പൂർത്തീകരിച്ചുവെന്ന് ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിലേക്കാണ് ചന്ദ്രയാൻ-3യെ സാവധാനം താഴ്‌ത്തിയത്. ചന്ദ്രനിൽ നിന്ന് കുറഞ്ഞത് 113 കിലോമീറ്ററും കൂടിയത് 157 കിലോമീറ്ററും അകലെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകം ഉള്ളത്.

 

 

 

ലാൻഡറിന്റെ വേഗം കുറച്ച് ത്രസ്റ്റർ എഞ്ചിനുകൾ ഉപയോഗിച്ചായിരുന്നു ഈ ഘട്ടം പൂർത്തിയാക്കിയത്. രണ്ടാം ഘട്ട ഡീ-ബൂസ്റ്റിംഗ് ഓപ്പറേഷൻ ഓഗസ്റ്റ് 20-ന് അർദ്ധരാത്രിക്ക് ശേഷം നടക്കും. ഓഗസ്റ്റ് 23-ന് വൈകിട്ട് 5.47-ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ മാൻസിനസ് സി ഗർത്തത്തിന് അടുത്തായി നാല് കിലോമീറ്റർ നീളവും 2.4 കിലോമീറ്റർ വീതിയുമുള്ള ഇടത്ത് ലാൻഡറിനെ ഇറക്കാനാണ് നീക്കം.

 

 

 

ചന്ദ്രയാൻ-3 പകർത്തിയ ചന്ദ്രന്റെ പുതിയ ദൃശ്യങ്ങൾ പുറത്തു വിട്ട് ഐ എസ് ആർ ഒ. ഇന്നലെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട ശേഷം ലാൻഡർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. വിക്രം ലാൻഡറിന്റെ ഡീബൂസ്റ്റിംഗ്‌ വിജയകരമായി പൂർത്തിയായതായും ഐ എസ് ആർ ഒ വ്യക്തമാക്കി.

 

 

 

കുറഞ്ഞ ദൂരം 113 കിലോമീറ്ററും കൂടിയ ദൂരം 157 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിൽ ലാൻഡറിനെ എത്തിച്ചെന്ന് ഐ എസ് ആർഒ പറഞ്ഞു. അടുത്ത ഡീബൂസ്റ്റിംഗ്‌ ഞായറാഴ്ച നടക്കും. ഓഗസ്റ്റ് 23-നോ 24-നോ ചന്ദ്രയാൻ-3 ചാന്ദ്രോപരിതലത്തിലിറങ്ങുമെന്നാണ് ഐ എസ്‌ ആര്‍ ഒ അറിയിച്ചു.ഈ മാസം 20നാണ് അടുത്ത ഭ്രമണപഥം താഴ്ത്തല്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (15 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (54 minutes ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (1 hour ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (2 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (2 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (2 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (2 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (3 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (3 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (3 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (4 hours ago)

Malayali Vartha Recommends