ലഡാക്കിലെ ലേ ജില്ലയില്‍ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് ഒന്‍പത് സൈനികര്‍ മരിച്ചു....ലഡാക്കിലെ സൈനിക വാഹനത്തിലുണ്ടായ അപകടകത്തില്‍ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതിയും കേന്ദ്ര മന്ത്രി അമിത് ഷായും കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗും രാഹുല്‍ ഗാന്ധിയും അടക്കമുള്ളവര്‍

ലഡാക്കിലെ ലേ ജില്ലയില്‍ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് ഒന്‍പത് സൈനികര്‍ മരിച്ചു. ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍ ഉള്‍പ്പെടെ പത്ത് സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ സൈനികന്‍ ഗുരുതരാവസ്ഥയിലാണ്.
ലേയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ കിയാരിയില്‍ വൈകിട്ട് 4.45നായിരുന്നു അപകടം നടന്നത്. റോഡില്‍ നിന്ന് തെന്നി മലയിടുക്കിലേക്ക് മറിഞ്ഞ വാഹനം പുഴയിലേക്ക് പതിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇന്ത്യന്‍ ആര്‍മിയുടെ കിയാരിയിലെ ഡിവിഷണല്‍ ആസ്ഥാനത്തേക്ക് പോയ 34 ഉദ്യോഗസ്ഥരടങ്ങുന്ന സംഘം സഞ്ചരിച്ച അഞ്ചു വാഹനങ്ങളിലൊന്നാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റ സൈനികനെ ആര്‍മി മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഡാക്കിലെ സൈനിക വാഹനത്തിലുണ്ടായ അപകടകത്തില്‍ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതിയും കേന്ദ്ര മന്ത്രി അമിത് ഷായും രാഹുല്‍ ഗാന്ധിയും അടക്കമുള്ളവര്‍.
ആദരാഞ്ജലികള്‍ നേരുന്നുവെന്നും കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. പരിക്കേറ്റയാള്‍ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നും രാഷ്ട്രപതി പറഞ്ഞു. ലഡാക്കിലെ അപകടത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നതായി അമിത് ഷാ പറഞ്ഞു. കുടുംബത്തിന്റെ വേദനകള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും അമിത്ഷാ ട്വിറ്ററില്‍ കുറിച്ചു. ലഡാക്കിലെ അപകടം സങ്കടകരമായ സംഭവമായിപ്പോയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും പരിക്കേറ്റയാള്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
അപകടത്തില്‍ ദുഖം രേഖപ്പെടുത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രംഗത്തെത്തിയിരുന്നു. ദു:ഖകരമായ സംഭവമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. സൈനികരുടെ രാജ്യത്തിന് വേണ്ടിയുള്ള മഹത്തായ സേവനം ഒരിക്കലും മറക്കില്ലെന്നും മന്ത്രി പറഞ്ഞു. പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha



























