Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ചന്ദ്രയാനെ തോൽപ്പിക്കാൻ പാഞ്ഞു .! ലൂണ 25’ ചന്ദ്രനിൽ തകർന്നുവീണു..റഷ്യയുടെ ചാന്ദ്രദൗത്യത്തിന് തിരിച്ചടി...തളർന്നടിഞ്ഞ് റഷ്യ

20 AUGUST 2023 04:35 PM IST
മലയാളി വാര്‍ത്ത


റഷ്യയുടെ ചാന്ദ്രദൗത്യത്തിന് തിരിച്ചടി; റഷ്യയുടെ ചാന്ദ്രപേടകമായ 'ലൂണ 25' ചന്ദ്രനിൽ തകർന്നുവീണു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ പേടകം ചന്ദ്രനില്‍ തകർന്നുവീഴുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു

 

പേടകത്തിന് സാങ്കേതികത്തകരാർ നേരിട്ടതായി അവർ ഇന്നലെ അറിയിച്ചിരുന്നു. ‘അസാധാരണ സാഹചര്യം’ നേരിടുന്നുവെന്നാണു റഷ്യയുടെ ബഹിരാകാശ ഏജൻസി അറിയിച്ചത്. പക്ഷെ ഇന്നലെ തന്നെ പേടകം തകർന്നിട്ടുണ്ടാകാം എന്നാണു ഇപ്പോൾ വാർത്തകൾ വരുന്നത് .ചന്ദ്രനിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുന്‍പുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കാനുള്ള ശ്രമത്തിലാണ് നിയന്ത്രണം നഷ്ടമായത്. 50 വര്‍ഷത്തിനിടെ റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായിരുന്നു ഇത്.

 

പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെട്ടശേഷം ആദ്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നാളെയാണ് ലൂണ ഇറങ്ങേണ്ടിയിരുന്നത്. ഇതിനു മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ സാങ്കേതികപ്രശ്നമുണ്ടായെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ലൂണ 25 തകർന്നതായി റഷ്യ സ്ഥിരീകരിച്ചത്. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്നിന് വെല്ലുവിളി ഉയർത്തിയാണ് ചാന്ദ്രാപര്യവേഷണത്തിനുള്ള റഷ്യയുടെ ലൂണ-25 പേടകം ആഗസ്റ്റ് 11ന് വിക്ഷേപിച്ചത്. 47 വർഷത്തിന് ശേഷമാണ് റഷ്യ ചാന്ദ്രദൗത്യവുമായി വീണ്ടും സജീവമാകുന്നത്

 

കരുത്തുറ്റ സൂയസ് 2.1 ബി റോക്കറ്റ് അഞ്ചര ദിവസം കൊണ്ട് ആണ് ലൂണ-25നെ ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ എത്തിച്ചത് . തുടർന്ന് ചന്ദ്രനെ വലംവെക്കുന്ന പേടകത്തിലെ റോവർ ഉൾപ്പെടുന്ന ലാൻഡർ ആഗസ്റ്റ് 21 നു സോഫ്റ്റ് ലാൻഡിങ് നടത്തി ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമാകാനായിരുന്നു റഷ്യയുടെ ശ്രമം. അല്ലെങ്കിൽ ഇന്ത്യയുടെ ഈ ശ്രമത്തെ അട്ടിമറിക്കാനായിരുന്നു റഷ്യ ഇത്ര ധൃതി കാണിച്ചത് . അതെന്തായാലും ഇപ്പോൾ പരാജയപ്പെട്ടിരിക്കുകയാണ്

 

അതെ സമയം ചന്ദ്രയാൻ മൂന്ന് ലാൻഡറിന്റെ അവസാന ഭ്രമണപഥ താഴ്ത്തലും വിജയകരം. പുലർച്ചെ 2 മണിയോടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യം, ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക് ലാൻഡ് ചെയ്തത്. ഇതോടെ പേടകം ഇപ്പോൾ ചന്ദ്രനിൽ നിന്ന് 25 കിലോമീറ്റർ അടുത്ത ദൂരവും, 134 കിലോമീറ്റർ അകന്ന ദൂരവും ആയിട്ടുള്ള ഭ്രമണപഥത്തിൽ എത്തി. ഇനി സോഫ്റ്റ് ലാൻഡിങ്ങിനായുള്ള തയ്യാറെടുപ്പാണ്. ആഗസ്റ്റ് 23ന് വൈകീട്ട് 5.45 നാണ് സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ തുടങ്ങുക. ജൂലൈ 14 നു പോയ ചന്ദ്രയാൻ സമയമെടുത്തു ഓരോ ചുവടും സാവകാശം വളരെ ശ്രദ്ധിച്ചു മുന്നോട്ട് പോകുകയാണ് . ഇനി സോഫ്റ്റ് ലാൻഡിംഗ് മാത്രമാണ് ബാക്കി . അതും തീർച്ചയായും വിജയകരമായി തന്നെ നടക്കുമെന്നാണ് isro യുടെ ഉറപ്പ് . ഒപ്പം ഓരോ ഇന്ത്യക്കാരന്റെ മനസ്സും ആഗ്രഹിക്കുന്നത് അത് തന്നെയാണ്

 

അതേസമയം റഷ്യൻ ചാന്ദ്ര ദൗത്യം ലൂണ 25 തകർന്നു വീണതിന്റെ കാരണം അവരുടെ അനാവശ്യ ധൃതി തന്നെയാണ് . നമ്മുടെ ചന്ദ്രയാൻ പുറപ്പെട്ടതിനു ശേഷം ഒരു മാസം കഴിഞ്ഞ് പുറപ്പെട്ട ലൂണ 25 നമുക്ക് മുൻപ് ചന്ദ്രനിൽ ഇരയ്ക്കാനുള്ള തിരക്ക് ആയിരുന്നു റഷ്യയ്യ്ക്ക് അതിനാണ് ഇപ്പോൾ വൻ തിരിച്ചടി കിട്ടിയിരിക്കുന്നത്. ഇതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യയ്ക്ക് തന്നെ ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ് . അതേസമയം ദക്ഷിണ ധ്രുവത്തിലേക്കുള്ള യാത്രയിൽ ചന്ദ്രയാൻ-2 പരാജയപ്പെട്ടിട്ടും എന്തുകൊണ്ടാണ് ഇത്തവണയും അതേ സ്ഥലം തന്നെ ചന്ദ്രയാൻ-3 യും സോഫ്റ്റ്ലാന്റ് ചെയ്യാൻ ഐ എസ് ആർ ഒ തിരഞ്ഞെടുത്തത്?

 


സൂര്യപ്രകാശം ഒരു തരി പോലും എത്താത്ത നിരവധി ഭാഗങ്ങൾ ചന്ദ്രനിൽ ഉണ്ട്. അതുകൊണ്ട് തന്നെ 230 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടങ്ങളിലെ താപനില. കനത്ത ഇരുട്ടും കൊടും തണുപ്പുള്ള കാലാവസ്ഥയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിക്കുകയെന്നത് വളരെയേറെ വെല്ലുവിളി നിറഞ്ഞതാണ്. ദക്ഷിണ ധ്രുവത്തിലാകട്ടെ ചന്ദ്രോപരിതലത്തിൽ വലിയ ഗർത്തങ്ങളും തിങ്ങിനിറഞ്ഞിരിക്കുന്നു. ഇവയിൽ ചിലത് ആയിരക്കണക്കിന് കീലോമീറ്ററുകൾ നീണ്ടുകിടക്കുന്നാണെന്നാണ് റിപ്പോർട്ട്.

ചന്ദ്രന്റെ ദക്ഷിണേ ധ്രുവം കേന്ദ്രീകരിച്ച് മുൻപ് നടത്തിയ ചില ഗവേഷണ വിരങ്ങൾ തന്നെയാണ് ഇവിടെയുള്ള രഹസ്യങ്ങൾ തേടിപോകാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. മാത്രമല്ല നേരത്തേ ചന്ദ്രയാൻ-1 ചന്ദ്രനിലെ ജലസാന്നിധ്യത്തെ കുറിച്ച് കണ്ടെത്തിയിരുന്നു. കൂടാതെ, ദക്ഷിണധ്രുവത്തിലെ അതിശൈത്യമായ താപനിലയും സൂചിപ്പിക്കുന്നത് ഇവിടെയുള്ള എല്ലാത്തിനും കുറഞ്ഞത് ദശലക്ഷക്കണത്തിന് വർഷം പഴക്കമുണ്ടെന്നതാണ്. 

 

അതുകൊണ്ട് തന്നെ സൗരയുഥത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ശാസ്ത്ര ലോകത്തെ ഇത് സഹായിക്കുമെന്നും കരുതപ്പെടുന്നു. അതേസമയം ദൗത്യം വിജയകരമായാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന്‍ എന്നിവര്‍ മാത്രമാണ് നേരത്തേ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (3 minutes ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (36 minutes ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (48 minutes ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (57 minutes ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (1 hour ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (1 hour ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (1 hour ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (1 hour ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (2 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (2 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (3 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (3 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (3 hours ago)

Malayali Vartha Recommends