Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണ ചൈന കടലിലെ ദ്വീപില്‍ 2000 അടി നീളത്തിൽ ചൈനീസ് വ്യോമതാവളം തയ്യറാക്കുന്നു; സാറ്റലൈറ്റ് ചിത്രങ്ങളിൽ കണ്ടത് 2000 അടി നീളത്തിൽ ചൈനീസ് വ്യോമതാവളം തയ്യാറാക്കുന്നത്

20 AUGUST 2023 05:24 PM IST
മലയാളി വാര്‍ത്ത

ചൈനയുടെ ഒരു നീക്കത്തെ ആശങ്കയോടെ ലോകം ഉറ്റു നോക്കുകയാണ്.2000 അടി നീളത്തിൽ ചൈനീസ് വ്യോമതാവളം തയ്യാറാക്കുകയാണ്.. എന്താണ് ലക്ഷ്യം എന്നത് ദുരൂഹമായിരിക്കുകയാണ് !തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണ ചൈന കടലിലെ ദ്വീപില്‍ ആണ് ചൈന വ്യോമതാവളം നിര്‍മിക്കുന്നത് എന്നാണ് അറിയുവാൻ സാധിക്കുന്നത് .സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിച്ച് വാര്‍ത്താ ഏജന്‍സി അസോസിയേറ്റഡ് പ്രസാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ട്രിറ്റണ്‍ ദ്വീപിലാണ് ചൈനയുടെ നിര്‍മാണം. ഈ ദ്വീപിനെ കുറിച്ചാണ് വിയറ്റ്‌നാമും തയ്‌വാനും അവകാശം ഉന്നയിച്ച് തർക്കം നടക്കുന്നത് . ദക്ഷിണ ചൈന കടലിലെ മറ്റു രാജ്യക്കാരുടെ അവകാശവാദങ്ങളേയോ അന്താരാഷ്ട്ര നിയമങ്ങളേയോ ചൈന അംഗീകരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം .

ചൈനയുടെ ആഭ്യന്തര സ്വത്താണ് ദക്ഷിണ ചൈന കടലെന്നാണ് അവർ തന്നെ അവകാശപ്പെടുന്നത്. പ്ലാനെറ്റ് ലാബില്‍ നിന്നുള്ള സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ചപ്പോൾ മനസിലാക്കാൻ സാധിക്കുന്നത്, ട്രിട്ടണ്‍ ദ്വീപില്‍ വിമാനത്താവളത്തിന്റെ റണ്‍വേ നിര്‍മാണം അടക്കം നടക്കുന്നു എന്നാണ്. റണ്‍വേ നിര്‍മാണത്തിന്റെ ആദ്യ സൂചനകള്‍ ലഭിച്ചത് ഓഗസ്റ്റ് തുടക്കത്തിലായിരുന്നു. വ്യോമതാവളത്തിന്റെ ഭാഗമായിട്ടാണ് ഇത് ചെയ്യുന്നത്.

ഇപ്പോള്‍ ഏതാണ്ട് 600 മീറ്ററിലധികം അതായത് 2,000 അടി നീളത്തില്‍ റണ്‍വേ നിര്‍മാണം പൂര്‍ത്തിയായി എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്, ചെറുവിമാനങ്ങളും ഡ്രോണുകളും ഇറക്കാന്‍ ഈ റണ്‍വേ ധാരാളം മതിയാകും. എന്നാല്‍ പോര്‍വിമാനങ്ങളും ബോംബറുകളും ഇറങ്ങാന്‍ ഈ റണ്‍വേ മതിയാവില്ല എന്നതാണ് ആശ്വാസകരമായ കാര്യം.

ദ്വീപില്‍ വലിയ തോതില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നതിന്റേയും നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിന്റേയും സൂചനകളും സാറ്റലൈറ്റ് ചിത്രങ്ങള്‍ വഴി കിട്ടി . പാരസെല്‍ ദ്വീപ സമൂഹത്തില്‍പെടുന്ന തന്ത്രപ്രധാന ദ്വീപുകളിലൊന്നാണ് ട്രിറ്റണ്‍. ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്, വിയറ്റ്‌നാം തീരത്തു നിന്നും ചൈനയുടെ ഭാഗമായ ഹൈനന്‍ പ്രവിശ്യയില്‍ നിന്നും ഏതാണ്ട് ഒരേ അകലത്തിലാണ്.

ട്രിറ്റണ്‍ ദ്വീപിനു മേലുള്ള അവകാശതര്‍ക്കം തുടരുന്നുണ്ട് . എന്നാൽ അമേരിക്ക ഇതുവരെ ഇതിൽ ഇടപ്പെട്ടിട്ടില്ല . പക്ഷെ മേഖലയിലേക്ക് 2018 മുതല്‍ തുടര്‍ച്ചയായി അമേരിക്കന്‍ നാവികസേനയുടെ കപ്പലുകളും നിരീക്ഷണ കപ്പലുകളും എത്താറുണ്ട് എന്നതാണ് മറ്റൊരു വിവരം . ട്രിറ്റണ്‍ ദ്വീപില്‍ ഏതാനും വര്‍ഷങ്ങളായി ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് . ഒരു ഹെലിപാഡും റഡാര്‍ സൗകര്യങ്ങളുമുള്ള ഇവിടെ ചെറിയ തുറമുഖവും ചൈന നിര്‍മിച്ചിട്ടുണ്ട്.

ട്രിറ്റണ്‍ ദ്വീപില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ ചൈന ഇത് വരെ തയ്യാറായിട്ടില്ല എന്നതും ഏറെ ശ്രദ്ധേയമാണ് . അന്താരാഷ്ട്ര കപ്പല്‍ഗതാഗതത്തിന്റെ സുരക്ഷയെ സഹായിക്കുക എന്ന ലക്ഷ്യത്തിനായിട്ടാണ് തങ്ങളുടെ നടപടിയെന്നാണ് ചൈനയുടെ വാദം .എന്നാൽ തന്ത്രപ്രധാന സമുദ്രപാതയെ സൈനികവല്‍ക്കരിക്കുന്നുവെന്ന ആരോപണത്തെ ചൈന അംഗീകരിക്കുന്നില്ല . ട്രിറ്റണ്‍ ദ്വീപിനോടു ചേര്‍ന്നുള്ള സമുദ്രപാതയില്‍ പ്രതിവര്‍ഷം 5 ട്രില്യണ്‍ ഡോളറിന്റെ ചരക്കു നീക്കം നടക്കുന്നുവെന്നാണ് നിഗമനം . 1974ലെ യുദ്ധത്തിലാണ് വിയറ്റ്‌നാമില്‍ നിന്നും പാരസെല്‍ ദ്വീപുകളുടെ നിയന്ത്രണം ചൈന കൈവശപ്പെടുന്നത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (4 minutes ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (37 minutes ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (49 minutes ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (58 minutes ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (1 hour ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (1 hour ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (1 hour ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (1 hour ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (2 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (2 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (3 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (3 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (3 hours ago)

Malayali Vartha Recommends