മധ്യപ്രദേശിലെ തിരഞ്ഞെടുപ്പില്‍ തീ പാറും:കേന്ദ്രം നേതൃത്വം നേരിട്ടിറങ്ങുന്നു,അമിത് ഷായുടെ നീക്കങ്ങള്‍ എന്തെന്ന് തലപുകഞ്ഞ് കോണ്‍ഗ്രസ്,ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ്സിലേക്ക് കൊഴിഞ്ഞ് പോക്ക് തുടങ്ങിയത് ഷായെ ഞെട്ടിക്കുന്നു,ഇത്തവണ പോരാട്ടം കടുകട്ടി

തിരഞ്ഞെടുപ്പ് അടുത്തതോടെ പുതു തന്ത്രങ്ങല്‍ മെനഞ്ഞ് ബിജെപി. മാധ്യപ്രദേശില്‍ അമിത് ഷാ നേരിട്ടിറങ്ങുന്നു ഒപ്പം പ്രചാരണ തന്ത്രത്തില്‍ തന്നെ പൊളിച്ചെഴുത്ത്. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രചാരണ പരിപാടികളുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്ത് പാര്‍ട്ടി കേന്ദ്രനേതൃത്വം. സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായി അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് നിയമസഭാംഗങ്ങളെ വിന്യസിക്കാനുള്ള തീരുമാനത്തിലാണ് നേതൃത്വം.
അയല്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും ബിഹാറില്‍ നിന്നും 230 നിയമസഭാം?ഗങ്ങള്‍ ശനിയാഴ്ച ഭോപ്പാലിലെത്തി. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല നിര്‍വഹിക്കാന്‍ ഓരോ അം?ഗത്തെയും ഓരോ മണ്ഡലങ്ങളില്‍ വിന്യസിക്കും. അടുത്ത ആഴ്ച അംഗങ്ങള്‍ കേന്ദ്ര നേതൃത്വം ഏല്‍പ്പിച്ച ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി അതാത് മണ്ഡലങ്ങളിലേക്ക് ഇവര്‍ നീങ്ങും.
പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുമായും ജനങ്ങളുമായും എംഎല്‍എമാര്‍ കൂടിക്കാഴ്ച നടത്തും. ഇതിന് പുറമെ പ്രദേശത്ത് സ്വാധീനമുള്ള വ്യക്തികളെയും സംഘം സന്ദര്‍ശിക്കും. തുടര്‍ന്ന് മണ്ഡലത്തിലെ സ്ഥിതി?ഗതികള്‍ വിലയിരുത്തിയതിന് ശേഷം വിശദമായ റിപ്പോര്‍ട്ട് കാര്‍ഡ് ഇവര്‍ നേതൃത്വത്തിന് സമര്‍പ്പിക്കും. ഇവരില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അടുത്ത ഘട്ടം നടപടികള്‍ ആസൂത്രണം ചെയ്യാനാണ് നീക്കം.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിനെതിരെ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരവും പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങളും തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തില്‍ നിന്നും ഇത്തരമൊരു നീക്കമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
2018 നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 114 സീറ്റ് നേടിയപ്പോള്‍ 109 സീറ്റുകള്‍ മാത്രമായിരുന്നു ബി.ജെ.പിക്ക് നേടാനായിരുന്നത്. കമല്‍നാഥിന്റെ നേതൃത്വത്തില്‍ അന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയുടെ ഭാഗമായി ജ്യോതിരാദിത്യ സിന്ധ്യയുള്‍പ്പെടെയുള്ള നേതാക്കള്‍ മറുകണ്ടം ചാടിയതോടെയാണ് അധികാരം ബി.ജെ.പിയിലേക്ക് എത്തുന്നത്.
https://www.facebook.com/Malayalivartha



























