ഇന്ത്യയുടെ ചന്ദ്രയാന്‍ 3നേക്കാള്‍ മുമ്പേ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങി റെക്കോഡിഡാന്‍ പുറപ്പെട്ട റഷ്യന്‍ പേടകം 'ലൂണ 25' നിയന്ത്രണം വിട്ട് ചന്ദ്രനില്‍ വീണുടഞ്ഞു.... ചന്ദ്രയാന്‍ 2ന്റെയും ലൂണ 25ന്റെയും ദുരന്തങ്ങള്‍ ചന്ദ്രയാന്‍ 3ന്റെ അണിയറയില്‍ ആശങ്കയേറുന്നു, ചന്ദ്രയാന്‍ ലക്ഷ്യത്തിലേക്ക്....

ഇന്ത്യയുടെ ചന്ദ്രയാന്‍ 3നേക്കാള്‍ മുമ്പേ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങി റെക്കോഡിഡാന്‍ പുറപ്പെട്ട റഷ്യന്‍ പേടകം 'ലൂണ 25' നിയന്ത്രണം വിട്ട് ചന്ദ്രനില്‍ വീണുടഞ്ഞു.... ദൗത്യം പരാജയപ്പെട്ടതായി റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ് കോസ്മോസ് സ്ഥിരീകരിച്ചു.
അതേസമയം, ചന്ദ്രയാന്‍ 3യുടെ വിക്രം ലാന്‍ഡര്‍ നാളെ വൈകുന്നേരം 6.04ന് ചന്ദ്രനില്‍ ഇറങ്ങാനുള്ള നീക്കത്തിലാണ്. ഇന്നലെ അവസാനത്തെ ഡീഓര്‍ബിറ്റിംഗ് വിജയിച്ചതോടെ ലാന്‍ഡര്‍ ചന്ദ്രന്റെ 25 ഃ 134കിലോമീറ്റര്‍ ഭ്രമണപഥത്തിലെത്തി. പേടകത്തെ പ്രീ ലാന്‍ഡിംഗ് ഭ്രമണപഥത്തിലെത്തിച്ച ശേഷം കുത്തനെയുള്ള ലാന്‍ഡിംഗ് പാതയിലേക്ക് മാറ്റും. അത് ബുധനാഴ്ച വൈകുന്നേരമാണ്.
ശനിയാഴ്ച രാവിലെ 11.10ന് ലാന്‍ഡിംഗിന് മുമ്പുള്ള ഭ്രമണപഥത്തിലേക്ക് മാറുമ്പോഴാണ് റഷ്യന്‍ ലൂണ 25 വഴുതിപ്പോയത്. പിന്നീട് ബന്ധം പുനഃസ്ഥാപിക്കാനായില്ല. ശനിയും ഞായറും റഷ്യ മൂന്ന് ഗ്രൗണ്ട് സ്റ്റേഷനുകളില്‍ നിന്ന് നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായിപ്പോയി.
ഭ്രമണപഥം ശരിപ്പെടുത്താനുളള സിഗ്‌നലുകള്‍ക്ക് മറുപടി സന്ദേശങ്ങള്‍ കിട്ടിയില്ല. ശനിയാഴ്ച 11.57നാണ് പേടകവുമായി അവസാനം ബന്ധപ്പെട്ടത്.ഒരുവര്‍ഷം ചന്ദ്രനില്‍ തുടരാന്‍ ലക്ഷ്യമിട്ടാണ് ലൂണ 25 വിക്ഷേപിച്ചത്. 47 വര്‍ഷത്തിനുശേഷമാണ് റഷ്യ ചന്ദ്രനിലേക്ക് പേടകം അയയ്ക്കുന്നത്.
അതേസമയം ചന്ദ്രയാന്‍ 2ന്റെയും ലൂണ 25ന്റെയും ദുരന്തങ്ങള്‍ ചന്ദ്രയാന്‍ 3ന്റെ അണിയറയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ പ്രത്യേകതയാണ് ആശങ്കയ്ക്ക് കാരണം.ഭൂമിയുടെ ആറിലൊന്ന് ഗുരുത്വാകര്‍ഷണമുള്ള ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആകര്‍ഷണതോതില്‍ വ്യത്യാസമുണ്ട്. പക്ഷിയെപ്പോലെ വേഗത കുറച്ച് പതിയെ മണ്ണിലിറങ്ങണം.
എ്ന്നാല്‍ 500മീറ്റര്‍ മുകളില്‍ വച്ചാണ് ചന്ദ്രയാന്‍ 2 നിയന്ത്രണം വിട്ടത്. ഇക്കുറി 4ഃ 2.4കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രതലം ലാന്‍ഡര്‍ സ്വയം സ്‌കാന്‍ ചെയ്ത് സ്ഥലം നിശ്ചയിച്ചായിരിക്കും ഇറങ്ങുക. ചന്ദ്രയാന്‍ 3 ന്റെ മൃദു ഇറക്കം വിവിധ പ്ലാറ്റ് ഫോമുകളില്‍ ലൈവായി കാണിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
" f
https://www.facebook.com/Malayalivartha



























