ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങാൻ ഒരുങ്ങുന്നു; ഓഗസ്റ്റ് 23-ന് ഏകദേശം ആറു മണിയോടെ ഇറങ്ങും. ആശംസകൾക്കും പോസിറ്റിവിറ്റിക്കും നന്ദി! നമുക്കൊരുമിച്ചുള്ള യാത്ര തുടരാം; ചന്ദ്രയാൻ 3ന്റെ ലാൻഡിംഗ് സമയം മാറ്റി; ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിങ് ലൈവായി കാണാൻ അവസരം

റഷ്യയുടെ ലൂണായും ഇന്ത്യയുടെ ചന്ദ്രയാൻ മൂന്നും ഏവരും ആകാംക്ഷയോടെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ആരാദ്യം ചന്ദ്രോപരിതലത്തിൽ ഇറങ്ങും എന്നൊക്കെ നമ്മൾ ഉറ്റുനോക്കി കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം റഷ്യയുടെ ലൂണാ 25 വിജയിക്കില്ല എന്ന് മനസ്സിലാക്കാൻ സാധിച്ചു. ലൂണ തകർന്നത് ഇന്ത്യയെ സംബന്ധിച്ച് ഇത്തിരി ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. അതായത് ചന്ദ്രയാൻ രണ്ട് പരാജയപ്പെട്ടത് നമുക്ക് മുന്നിൽ ഇങ്ങനെ നിൽപ്പുണ്ട്.
അതിനിടയ്ക്ക് ലൂണ 25 കൂടെ തകർന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ തെല്ലും ഒരു ആശങ്ക ചിലരിൽ ഉയർന്നിട്ടുണ്ട് . നമ്മൾ വളരെ ആത്മവിശ്വാസത്തിലാണ് പ്രാർത്ഥനയോടെയാണ് ചന്ദ്രയാൻ 3 വിജയിക്കുമെന്ന് ഉറപ്പോടെയാണ് . എങ്കിൽ പോലും ലൂണ 25 തകർന്നതോടെ ചെറിയ ഒരു ആശങ്ക എങ്കിലും ചിലരുടെ മനസ്സിലേക്ക് ഉയർന്നിട്ടുണ്ട്. അങ്ങനെ എന്തെങ്കിലും നമുക്കും സംഭവിക്കാൻ സാധ്യതയുണ്ടോ എന്ന ഒരു ചെറിയ സംശയം അല്ലെങ്കിൽ ഒരു പേടി നമ്മളിൽ ഉടലെടുത്തിട്ടുണ്ട്. എന്നാൽ ആ ആശങ്കകളൊക്കെ മറന്നോളൂ കാരണം.
ഐഎസ്ആർഒയുടെ ഏറ്റവും പുതിയ ട്വീറ്റ് നമ്മുടെ ആശങ്കകൾക്ക് എല്ലാമുള്ള ഒരു മറുപടി തന്നെയാണ്. വളരെ ആത്മവിശ്വാസത്തോടെയും വളരെ പോസിറ്റിവിറ്റി യോടെയുമാണ് ISRO ആയിരിക്കുന്നത്. അവരുടെ ആ ഒരു ആത്മവിശ്വാസം നമുക്ക് നൽകുന്ന സന്തോഷം , ഉറപ്പ് , ധൈര്യം അത് ചെറുതല്ല. ഐഎസ്ആർഒ ഏറ്റവും അവസാനമായി പങ്കുവെച്ചിരിക്കുന്ന ട്വീറ്റ്ത ന്നെ നമുക്ക് നൽകുന്ന ഒരു ധൈര്യം ഉണ്ടല്ലോ അത് വളരെ വലുത് തന്നെയാണ്.
ട്വീറ്റ് ഇങ്ങനെ ആണ് ; ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങാൻ ഒരുങ്ങുന്നു 2023 ഓഗസ്റ്റ് 23-ന് ഏകദേശം ആറു മണിയോടെ ഇറങ്ങും. ആശംസകൾക്കും പോസിറ്റിവിറ്റിക്കും നന്ദി!നമുക്കൊരുമിച്ചുള്ള യാത്ര തുടരാം..എന്നാണ് ഇസ്രോയുടെ ട്വീറ്റ്. മാത്രമല്ല ചന്ദ്രയാന്റെ ലാൻഡിംഗ് സമയം മാറ്റിയിരിക്കുകയാണ്.
ഓഗസ്റ്റ് 23 ബുധനാഴ്ച വൈകുന്നേരം 6.04നാണ് ലാൻഡിങ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ബുധനാഴ്ച വൈകിട്ട് 5.45 ന് ലാൻഡിങ് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇന്നലെ പുലർച്ചയോടെ രണ്ടാം ഡീബൂസ്റ്റിംഗ് ഓപ്പറേഷൻ വിജയകരമായി പൂർത്തീകരിച്ചു ഇതോടെ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ലാൻഡിങ് ദൗത്യത്തിന്റെ അവസാന കടമ്പയാണ് ഇനി ശേഷിക്കുന്നത്. ലാൻഡിങ് ദൃശ്യങ്ങൾ ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും ടെലിവിഷനിലൂടെയും തത്സമയം കാണാൻ കഴിയും എന്നതും ഏറെ ശ്രദ്ധേയമാണ്.
ഇന്‍റർനെറ്റ് കണക്ഷനുളള സ്മാർട്ട്ഫോണുകളിലൂടെയും കംപ്യൂട്ടറുകളിലൂടെയും ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിങ് ലൈവായി കാണാൻ ഉള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് . ഓഗസ്റ്റ് 23ന് വൈകുന്നേരം 5.27ന് ലൈവ് സ്ട്രീമിംഗ് തുടങ്ങും എന്നാണ് അറിയിച്ചിരിക്കുന്നത് . 6.04നാണ് ലാൻഡിങ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഡിഡി നാഷണൽ ചാനലിലൂടെ സോഫ്റ്റ് ലാൻഡിങ് സൗജന്യമായി കാണാനുള്ള അവസരവും ഐഎസ്ആർഒ സജ്ജമാക്കിയിട്ടുണ്ട്. ചാന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ്ങിന്റെ തത്സമയ സ്ട്രീമിംഗ് സംഘടിപ്പിക്കാൻ സ്കൂളുകളെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഐഎസ്ആർഒ ക്ഷണിച്ചിട്ടുണ്ട് എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ് . .
https://www.facebook.com/Malayalivartha



























