ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു.... പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ലഷ്‌കര്‍ ഇ ത്വയ്ബയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ള രണ്ട് പേരെയാണ് സൈന്യം വധിച്ചത്.
പുല്‍വാമയിലെ ലാറോ- പരിഗം മേഖലയിലാണ് ഏറ്റുമുട്ടല്‍. ഇന്നലെ മുതലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
പരിഗം ഗ്രാമത്തില്‍ ഭീകരര്‍ തമ്പടിച്ചതായി ഇന്റലിജന്‍സിന്റെ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
https://www.facebook.com/Malayalivartha



























