ചന്ദ്രയാൻ മൂന്ന് പകർത്തിയ ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ; ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ആൻഡ് അവോയ്ഡൻസ് ക്യാമറയാണ് ചന്ദ്രന്റെ വിദൂര പ്രദേശങ്ങൾ പകർത്തിയത്!!! പാറകളോ ആഴത്തിലുള്ള കിടങ്ങുകളോ ഇല്ലാതെ സുരക്ഷിതമായ ലാൻഡിംഗ് ഏരിയ കണ്ടെത്താൻ സഹായിക്കുന്നതാണ് ഈ ക്യാമറ

ചന്ദ്രയാൻ മൂന്ന് അതിന്റെ കുതിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ ഏറ്റവും ഒടുവിൽ ആയിട്ട് ഐഎസ്ആർഒ ചന്ദ്രയാൻ മൂന്ന് പകർത്തിയ ചില ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്.
ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ആൻഡ് അവോയ്ഡൻസ് ക്യാമറ ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചന്ദ്രന്റെ വിദൂര പ്രദേശമാണ് ഈ ഒരു ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
പാറകളോ ആഴത്തിലുള്ള കിടങ്ങുകളോ ഇല്ലാതെ -- സുരക്ഷിതമായ ലാൻഡിംഗ് ഏരിയ കണ്ടെത്താൻ സഹായിക്കുന്നതാണ് ഈ ക്യാമറ, ഐഎസ്ആർഒ വികസിപ്പിച്ചെടുത്തത് തന്നെയാണ് ഈ ക്യാമറ .എന്തായാലും ഈ കാണുന്ന ചിത്രങ്ങൾ ഓഗസ്റ്റ് 19 ന് പകർത്തിയത് ആണ് . 4 പുതിയ ചിത്രങ്ങൾ ആണ് ഇസ്രോ ട്വിറ്റററിന്റെ പുതിയ രൂപമായ എക്‌സിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
അതേസമയം, ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങാൻ ഒരുങ്ങുന്നു 2023 ഓഗസ്റ്റ് 23-ന് ഏകദേശം ആറു മണിയോടെ ഇറങ്ങും. ആശംസകൾക്കും പോസിറ്റിവിറ്റിക്കും നന്ദി!നമുക്കൊരുമിച്ചുള്ള യാത്ര തുടരാം..എന്നാണ് ഇസ്രോയുടെ നേരത്തെ എക്സ് ചെയ്തിരുന്നത് . മാത്രമല്ല ചന്ദ്രയാന്റെ ലാൻഡിംഗ് സമയം മാറ്റിയിരിക്കുകയാണ്.ഓഗസ്റ്റ് 23 ബുധനാഴ്ച വൈകുന്നേരം 6.04നാണ് ലാൻഡിങ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ബുധനാഴ്ച വൈകിട്ട് 5.45 ന് ലാൻഡിങ് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇന്നലെ പുലർച്ചയോടെ രണ്ടാം ഡീബൂസ്റ്റിംഗ് ഓപ്പറേഷൻ വിജയകരമായി പൂർത്തീകരിച്ചു ഇതോടെ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ലാൻഡിങ് ദൗത്യത്തിന്റെ അവസാന കടമ്പയാണ് ഇനി ശേഷിക്കുന്നത്. ലാൻഡിങ് ദൃശ്യങ്ങൾ ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയും ടെലിവിഷനിലൂടെയും തത്സമയം കാണാൻ കഴിയും എന്നതും ഏറെ ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha



























