ചന്ദ്രയാൻ 2നെ കണ്ടുമുട്ടി ചന്ദ്രയാൻ 3 .. വിക്രം ലാന്ററില്‍ ആ സന്ദേശമെത്തി...വെല്‍ക്കം ബഡ്ഡി ! ത്രില്ലടിച്ച് ISRO

ആ അഗ്നിപരീക്ഷയും കടന്നു ....വിക്രം ലാന്ററില്‍ ആ സന്ദേശമെത്തി; സന്തോഷ വാര്‍ത്ത പുറത്തുവിട്ട് ഐഎസ്‌ആര്‍ഒ.. ചന്ദ്രനിലിറങ്ങാൻ ഒരുങ്ങുന്ന ചന്ദ്രയാൻ 3 ന്റെ വിക്രം ലാന്ററും ചന്ദ്രയാൻ 2 ന്റെ ഓര്‍ബിറ്ററും തമ്മില്‍ ആശയവിനിമയ ബന്ധം സ്ഥാപിക്കപ്പെട്ടതായാണ് ഐഎസ്‌ആര്‍ഒ അറിയിച്ചത് .
2019 ല്‍ വിക്ഷേപിച്ച ചന്ദ്രയാൻ 2 ദൗത്യത്തില്‍ ലാന്റര്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെങ്കിലും പ്രദാൻ എന്ന് പേരിട്ട ഓര്‍ബിറ്റര്‍ വിജയകരമായി ചന്ദ്രോപരിതലത്തിന് ചുറ്റും 100 കിമീ x 100 കിമീ ഭ്രമണ പഥത്തില്‍ സ്ഥാപിച്ചിരുന്നു.
ബുധനാഴ്ച ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനിരിക്കെയാണ് പുതിയ വിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്ത് വിട്ടിരിക്കുന്നത് ..
ചന്ദ്രയാൻ 2 ദൗത്യത്തിന്റെ തുടര്‍ച്ചയായാണ് ചന്ദ്രയാൻ 3 ഒരുക്കിയത്. ചന്ദ്രയാൻ 2 ഓര്‍ബിറ്റര്‍ ഇപ്പോഴും സജീവമായി ചന്ദ്രന്റെ ചുറ്റുന്നതിനാല്‍ ചന്ദ്രയാൻ 3 യില്‍ പ്രത്യേകം ഓര്‍ബിറ്റര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വിക്രം ലാന്ററുമായുള്ള ഐഎസ്‌ആര്‍ഒയുടെ മിഷൻ ഓപ്പറേറ്റര്‍ കോംപ്ലക്സിന്റെ ആശയവനിമിയങ്ങള്‍ ഈ ഓര്‍ബിറ്റര്‍ വഴിയായിരിക്കും.
ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ അധ്യക്ഷതയിൽ 2008 സപ്തംബർ 18 നു നടന്ന യൂണിയൻ കാബിനറ്റ് സമ്മേളനത്തിൽ ഇന്ത്യാ ഗവൺമെന്റ് ചന്ദ്രയാൻ 2 ദൗത്യം അംഗീകരിച്ചത്. 12 നവംബർ 2007ൽ ഐ. എസ്. ആർ. ഓ-യുടേയും റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസിയുടേയും (ROSKOSMOS) പ്രതിനിധികൾ ചന്ദ്രയാൻ 2 പദ്ധതിയിൽ ഒരുമിച്ചു പ്രവർത്തിക്കാൻ ഒരു കരാറിൽ ഒപ്പുവച്ചു. ഐ.എസ്.ആർ.ഓയ്ക്ക് പേടകത്തിന്റെയും റോസ്കോസ്മോസിന് ലാന്ററിന്റെയും റോവറിന്റെയും പ്രധാനചുമതല ലഭിച്ചു.
ഇരു രാജ്യങ്ങളിലേയും ശാസ്ത്രജ്‍ഞന്മാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി പേടകത്തിന്റെ രൂപകൽപ്പന ആഗസ്റ്റ് 2009 ആയപ്പോഴേയ്ക്കും അവസാനിച്ചു. എന്നാൽ റഷ്യക്ക് നിശ്ചിത സമയത്ത് ലാൻഡർ വികസിപ്പിച്ചെടുക്കാൻ സാധിച്ചില്ല. പിന്നീട് റഷ്യ ഈ ചാന്ദ്രദൗത്യത്തിൽ നിന്ന് പിന്മാറുകയും ഇന്ത്യ സ്വതന്ത്രമായി ഈ ദൗത്യം പൂർത്തിയാക്കുവാൻ തീരുമാനിക്കുകയും ചെയ്യ്തു
ചന്ദ്രയാൻ-1 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ കണ്ടെത്തിയ ഐസിന്റെ സാന്നിധ്യം ഉറപ്പിക്കുവാനും അതിനെക്കുറിച്ച് പഠിക്കുവാനും വേണ്ടിയാണ് ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. ഒരു ലാൻഡറും റോവറും ഓർബിറ്ററും ഈ ദൗത്യത്തിലുണ്ടായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ജി.എസ്.എൽ.വി മാർക്ക് 3 വിക്ഷേപണ വാഹനത്തിൽ 2019 ജൂലൈ 22 നാണ് ചന്ദ്രയാൻ 2 വിക്ഷേപണം നടന്നത്. മുത്തയ്യ വനിതയാണ് പ്രോജക്ട് ഡയറക്ടർ. ഋതു കരിഘൽ ആണ് മിഷൻ ഡയറക്ടർ. 2019 സെപ്തംബർ ഏഴിന് പുലർച്ചെ 1:30നും 2.30നും ഇടയിലാണ് ചന്ദ്രയാൻ-2 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തേണ്ടിയിരുന്നത്
ഇതുവരെ ഒരു രാജ്യവും പര്യവേക്ഷണത്തിന് മുതിരാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവമാണ് ചന്ദ്രയാൻ 2 ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്. 2019 സെപ്റ്റംബർ ഏഴിന് ചന്ദ്രന്റെ രണ്ട് കിലോമീറ്റർ അടുത്തുവരെയെത്തിയ ചന്ദ്രയാൻ 2 മുൻപ് നിശ്ചയിച്ച പാതയിൽ നിന്നു തെന്നി മാറുകയും വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടപ്പെടുകയും ചെയ്തതിനെത്തുടർന്ന് ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യം പൂർണ ലക്ഷ്യത്തിലെത്തിയില്ല.
എന്നാൽ ഓർബിറ്റർ ദൗത്യം തുടർന്നു. ചന്ദ്രൻെറ അറിയപ്പെടാത്ത മേഖലകളെ കുറിച്ചടക്കം നിർണാകയക വിവരങ്ങൾ ചന്ദ്രയാൻ–-2 ഓർബിറ്റർ നൽകി . ചന്ദ്രൻെറ ധ്രൂവ മേഖലകളിലും ഗർത്തങ്ങളിലുമുള്ള ജലസാന്നിധ്യത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങളും ഇക്കൂട്ടത്തിൽപെടും. ഇപ്പോൾ ചന്ദ്രയാൻ 3 ന്റെ വിക്രം ലാന്ററിന് ചന്ദ്രയാൻ 2 ഓര്‍ബിറ്റര്‍ സ്വാഗത സന്ദേശം അയച്ചതായി ഐഎസ്‌ആര്‍ഒ എക്സ് പോസ്റ്റില്‍ പറഞ്ഞു.
ചന്ദ്രയാൻ 2 ന് ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങാനായിരുന്നില്ലെങ്കിലും അതിന്റെ ഓർബിറ്റർ പ്രവർത്തിക്കുകയും എല്ലാ ലക്ഷ്യങ്ങളും രൂപകല്‍പ്പന ചെയ്തപോലെ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ഓര്‍ബിറ്റര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലാണ്. ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ഓർബിറ്റർ ചന്ദ്രയാൻ 3 ദൗത്യത്തെ വിവിധ രീതികളിൽ സഹായിക്കുമെന്ന് ഐഎസ്ആർഒ പറഞ്ഞിരുന്നു.
ലാൻഡിംഗിന്റെ ഏറ്റവും നിർണായകമായ ഭാഗം 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് അന്തിമ ലാൻഡിംഗിലേക്ക് എത്തുന്നതിനായി ലാൻഡറിന്റെ വേഗത കുറച്ചു കൊണ്ടുവരുന്നതും ബഹിരാകാശ പേടകത്തെ തിരശ്ചീനത്തിൽ നിന്ന് ലംബ ദിശയിലേക്ക് മാറ്റുന്നതുമാണെന്നു ഐഎസ്ആർഒ ചെയർമാൻ നേരത്തെ പറഞ്ഞിരുന്നു. 2019 ലെ ചന്ദ്രയാൻ -2 ദൗത്യത്തിന് മുന്നോടിയായി, അന്നത്തെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) ചെയർമാൻ കെ ശിവൻ ലാൻഡിംഗിന്റെ അവസാന ഘട്ടത്തെ “15 മിനിറ്റ് ഭീകരത” എന്ന് പരാമർശിച്ചിരുന്നു. ആ പരാമർശം ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇറങ്ങുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന സങ്കീർണ്ണതയെ കാണിക്കുന്നതാണ്
എന്നാൽ ഇപ്പോൾ ഇന്ത്യയുടെ മൂന്നാം ദൗത്യം വൻ വിജയമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ഇസ്രോ മുൻ മേധാവി കെ. ശിവൻ. നിർണായകമായ നിമിഷത്തിനാണ് ഓഗസ്റ്റ് 23-ന് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും പൂർണ വിജയത്തിലെത്താൻ ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷിതമായി ലാൻഡ് ചെയ്യുന്നതിനായി നമ്മുടേതായ സംവിധാനമുണ്ട്. എന്നാൽ ഇത് വളരെ സങ്കീർണമായ പ്രക്രിയയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചന്ദ്രയാൻ രണ്ടിനെ അപേക്ഷിച്ച് ഏറെ വ്യത്യസ്തമായാണ് മൂന്നാം ചാന്ദ്ര ദൗത്യം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതുവരെയുള്ള പേടകത്തിന്റെ യാത്ര പ്രതീക്ഷകൾ നൽകുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ ഡേറ്റകൾ പഠിച്ചതിന് ശേഷമാണ് മൂന്നാം ദൗത്യമെന്നും അത് വളരെ സഹായകമായതായും കെ. ശിവൻ പറഞ്ഞു.
പരിസ്ഥിതിയും അവ അവതരിപ്പിക്കുന്ന ബുദ്ധിമുട്ടുകളും കാരണം ചന്ദ്രന്റെ ധ്രുവപ്രദേശങ്ങൾ വളരെ വ്യത്യസ്തമായ ഭൂപ്രദേശങ്ങളാണ്, അതുകൊണ്ടുതന്നെയാണ് അവ പര്യവേക്ഷണം ചെയ്യപ്പെടാതെ തുടരുന്നത് . മുമ്പ് ചന്ദ്രനിലെത്തിയ ബഹിരാകാശ പേടകങ്ങളൊന്നും തന്നെ ദക്ഷിണ ദ്രുവത്തിലേയ്ക്ക് എത്തിയിട്ടില്ല , ഇതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യയ്ക്ക് സ്വന്തം ആകും
ചന്ദ്രയാൻ 3 പേടകം ചന്ദ്രനിലിറങ്ങുന്നതിന്റെ തത്സമയ സ്ട്രീമിങ് ഓഗസ്റ്റ് 23 ബുധനാഴ്ച 5.20 ന് ആരംഭിക്കുമെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു.
https://www.facebook.com/Malayalivartha



























