ലക്ഷ്യത്തിലെത്താന്‍ ഇനി ഒരു ദിനം മാത്രം..... ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മൃദു ഇറക്കം നടത്തുന്നതിന് മുന്നോടിയായുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു.... പേടകം ചന്ദ്രനിലിറങ്ങുന്നതിന്റെ തത്സമയ സ്ട്രീമിംഗ് നാളെ വൈകിട്ട് 5.20ന് ആരംഭിക്കും

ലക്ഷ്യത്തിലെത്താന്‍ ഇനി ഒരു ദിനം മാത്രം..... ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മൃദു ഇറക്കം നടത്തുന്നതിന് മുന്നോടിയായുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു....
ചന്ദ്രനില്‍ മെല്ലെ, മെല്ലെ ചെന്നിറങ്ങുന്ന ചന്ദ്രയാന്‍-മൂന്നിന്റെ വിക്രം ലാന്‍ഡര്‍ പേടകത്തില്‍ കണ്ണും നട്ട് ശാസ്ത്രലോകം. ബഹിരാകാശ ശക്തിയായ റഷ്യയുടെ ലൂണ-25 കാലിടറി വീണതോടെ, വീരപരിവേഷത്തോടെയാണ് വിക്രം ലാന്‍ഡറിന്റെ പ്രയാണം.
വൈകുന്നേരം 6.04ന് ചന്ദ്രനെ തൊടും. പേടകം ചന്ദ്രനിലിറങ്ങുന്നതിന്റെ തത്സമയ സ്ട്രീമിംഗ് നാളെ വൈകിട്ട് 5.20ന് ആരംഭിക്കും. ഐ.എസ്.ആര്‍.ഒയുടെ വെബ് സൈറ്റില്‍ ജനങ്ങള്‍ക്ക് ഇതു കാണാനാവും. 2019ല്‍ ചന്ദ്രയാന്‍-2 പരാജയപ്പെട്ടെങ്കിലും അതിന്റെ ഭാഗമായിരുന്ന ഓര്‍ബിറ്റര്‍ ഐ.എസ്.ആര്‍.ഒയുടെ കണ്ണും കാതുമായി ചന്ദ്രനെ വലംവയ്ക്കുന്നുണ്ട്. ഇന്നലെ മുതല്‍ വിക്രം ലാന്‍ഡറിന് തുണയായി ഭൂമിയുമായുള്ള ആശയവിനിമയം ഓര്‍ബിറ്റര്‍ ഏറ്റെടുത്തു 'വെല്‍ക്കം ബഡ്ഡി!' എന്ന കുറിപ്പോടെയാണ് ഐ.എസ്.ആര്‍.ഒ ഈ വിശേഷം ട്വിറ്ററില്‍ പങ്കുവച്ചത്.
ഈ ദൗത്യം മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതിനാല്‍ ചന്ദ്രയാന്‍ 3ല്‍ ഓര്‍ബിറ്റര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.വിക്രം ലാന്‍ഡര്‍ പകര്‍ത്തുകയും ഓര്‍ബിറ്റര്‍ വഴി അയയ്ക്കുകയും ചെയ്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ ഇന്നലെ പുറത്തുവി്ട്ടിരുന്നു. ബംഗളൂരുവിലെ ഇസ്ട്രാക് കേന്ദ്രം വിക്രം ലാന്‍ഡറുമായി ബന്ധപ്പെടുന്നത് ഓര്‍ബിറ്റര്‍ മുഖാന്തരമാണ്.
ചെന്നിറങ്ങാന്‍ പറ്റിയ പ്രദേശങ്ങള്‍ ലാന്‍ഡര്‍ നിരീക്ഷിക്കുന്ന ചിത്രങ്ങളാണ് ഇന്നലെ പുറത്തുവിട്ടത്. ദക്ഷിണ ധ്രുവത്തിലെ ഗര്‍ത്തങ്ങള്‍ ഇതില്‍ കാണാം. പാറകളോ ഗര്‍ത്തങ്ങളോ ഇല്ലാതെ സുരക്ഷിതമായ ലാന്‍ഡിംഗ് ഉറപ്പാക്കാനായി സഹായിക്കുന്ന ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റക്ഷന്‍ ആന്‍ഡ് അവോയിഡന്‍സ് ക്യാമറ (എല്‍.എച്ച്.ഡി.എ.സി) പകര്‍ത്തിയ ചിത്രങ്ങളാണിത്.
അതേസമയം ഇറങ്ങേണ്ട സ്ഥലം ഇന്ന് നിശ്ചയിക്കും. ലാന്‍ഡറില്‍ നിന്നയ്ക്കുന്ന ഫോട്ടോകള്‍ ബംഗളൂരുവില്‍ ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്ത് സ്ഥലം തിരഞ്ഞെടുക്കും. വേഗത നിയന്ത്രിക്കുന്നതിനുള്ള സംവിധാനം, പേടകത്തെ നിയന്ത്രിക്കുന്നതിനുള്ള വാര്‍ത്താ വിനിമയ സംവിധാനം എന്നിവ സജ്ജമെന്ന് ഉറപ്പാക്കും.
നാളെ താഴേക്ക് ഇറങ്ങേണ്ട സ്ഥലം ചൂണ്ടിക്കാട്ടി ലാന്‍ഡറിലേക്ക് സന്ദേശം പോകും. ഭ്രമണപഥം ആ പോയിന്റിലേക്ക് കേന്ദ്രീകരിച്ച് വൈകിട്ട് അഞ്ചിന് സഞ്ചാരവേഗം കുറയ്ക്കാന്‍ തുടങ്ങും. 5.47ന് കുത്തനേ താഴേയ്ക്ക് നീങ്ങാന്‍ തുടങ്ങുകയും 6.04ന് നിലം തൊടുകയും ചെയ്യും.
"
https://www.facebook.com/Malayalivartha



























