ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന 15-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി യാത്ര തിരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന 15-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. 22 മുതല്‍ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ് ബര്‍ഗിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുക. വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .
വികസനത്തിന്റെ അനിവാര്യതകളും ബഹുരാഷ്ട്ര വ്യവസ്ഥയുടെ പരിഷ്‌കരണവും ഉള്‍പ്പെടെ ആശങ്കാജനകമായ വിഷയങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയായി ബ്രിക്സ് മാറിയെന്ന് കരുതുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗ രാജ്യങ്ങളിലെ പ്രതിനിധികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
എന്നാല്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ആഫ്രിക്കയുമായുള്ള ബ്രിക്സിന്റെ സഹകരണവും സംഘടനയുടെ വിപുലീകരണവും സംബന്ധിച്ച ബ്രിക്‌സ് ആഫ്രിക്ക ഔട്ട്‌റിച്ച്, ബ്രിക്‌സ് പ്ലസ് ഡയലോഗ് എന്നീ പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha



























