വിമാനയാത്രയ്ക്കിടെ രക്തം ഛര്‍ദ്ദിച്ച് യാത്രക്കാരൻ, എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

വിമാനയാത്രയ്ക്കിടെ രക്തം ഛര്‍ദിച്ച് യാത്രക്കാരൻ മരിച്ചു. യാത്രക്കാരന്റെ ആരോഗ്യസ്ഥിതി അപകടകരമായ നിലയിലായതിനെ തുടര്‍ന്ന് വിമാനം തൊട്ടടുത്ത വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 62 വയസുകാരനായ യാത്രക്കാരനാണ് രക്തം ഛര്‍ദിച്ച് മരിച്ചത്. മുംബൈയില്‍ നിന്ന് റാഞ്ചിയിലേക്കുള്ള ഇന്റിഗോ വിമാനത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
വിമാനത്തില്‍ വെച്ച് ഈ അറുപത്തിരണ്ട് വയസുകാരൻ അമിതയളവില്‍ രക്തം ഛര്‍ദിക്കുകയായിരുന്നു. ഇത് കണ്ട് മറ്റ് യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തരായി. യാത്രക്കാരന്റെ ആരോഗ്യസ്ഥിതി അപകടകരമായ അവസ്ഥയിലാണെന്ന് മനസിലാക്കിയതും പൈലറ്റ് ഉടനടി എമര്‍ജന്‍സി ലാന്‍ഡിങിനുള്ള അനുമതി തേടുകയായിരുന്നു. നേരത്തെ വിവരമറിയിച്ചത് അനുസരിച്ച് മെഡിക്കല്‍ സംഘം വിമാനത്താവളത്തില്‍ കാത്തിരുന്നു.
എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. യാത്രക്കാരന് ക്ഷയ രോഗവും ഗുരുതരമായ വൃക്ക രോഗവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പിന്നീട് തുടര്‍ നടപടികള്‍ക്കായി മൃതദേഹം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha



























