ആശങ്ക കനക്കുന്നു.. ചന്ദ്രയാൻ മറ്റന്നാൾ ഒരു പക്ഷെ ഇറങ്ങിയേക്കില്ല ..സോഫ്റ്റ് ലാൻഡിംഗ് മാറ്റിവെയ്‌ക്കേണ്ടി വന്നാൽ ഐഎസ്ആർഒയുടെ ‘പ്ലാൻ ബി’

ചന്ദ്രയാൻ ലാൻഡ് ചെയ്യാനുള്ള സമയത്തിൽ വീണ്ടും മാറ്റം വരുത്താനുള്ള സാധ്യത ...ലാൻഡർ മൊഡ്യൂളിന്റെ അവസ്ഥയും ചന്ദ്രനിലെ സാഹചര്യവും അടിസ്ഥാനമാക്കിയായിരിക്കും ലാൻഡിങ് സംബന്ധിച്ച് തീരുമാനമെടുക്കുക
വലിയ ഗർത്തങ്ങളും പാറകളും ഇല്ലാത്ത പ്രദേശം കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന ക്യമാറയാണ് ലാൻഡർ ഹസാർഡ് ഡിറ്റെക്ഷൻ ആൻഡ് അവോയ്ഡൻസ് കാമറ. ഇതിലെ ചിത്രങ്ങൾ കാട്ടിതരുന്നത് സുരക്ഷിത മേഖലയാണ്. ഇത്തരം പ്രദേശത്ത് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ ആണ് ചന്ദ്രയാൻ 3 ശ്രമിക്കുന്നത് . ഇന്നും നാളെയും ചന്ദ്രയാൻ 3 ന്റെ സ്ഥിതി തുടർച്ചയായി നിരീക്ഷിക്കും. ചന്ദ്രയാൻ 3 വിചാരിച്ച രീതിയിൽ തന്നെയാണ് സഞ്ചരിക്കുന്നതെന്നും എല്ലാ ഘടകങ്ങളും നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും ഐഎസ്ആർഒ അറിയിച്ചു.
"ചന്ദ്രയാൻ 3 ആഗസ്റ്റ് 23ന് ചന്ദ്രനിൽ ഇറങ്ങാൻ പ്രാപ്തമാണോയെന്ന് രണ്ട് മണിക്കൂർ മുൻപ് തുടങ്ങി നിരീക്ഷിക്കും. സാഹചര്യം അനുയോജ്യമെങ്കിൽ 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേയ്ക്ക് ഇറക്കാൻ ശ്രമിക്കും. അനുയോജ്യമല്ലെന്ന് കണ്ടെത്തിയാൽ ലാൻഡിങ് ഓഗസ്റ്റ് 27ലേക്ക് മാറ്റിവയ്ക്കും. ആഗസ്റ്റ് 27ന് സോഫ്റ്റ് ലാൻഡിങ് നടത്തിയാൽ പ്രധാന സൈറ്റിൽ നിന്ന് 400-450 കിലോമീറ്റർ അകലെ, സുരക്ഷിതമായി പേടകം ചന്ദ്രനിലിറങ്ങും. പരാജയപ്പെടാൻ സാധ്യതയുണ്ടെങ്കിൽ അതിനെ എങ്ങനെ മറികടക്കാമെന്നാണ് ഇത്തവണ
വിമാനം ലാൻഡ് ചെയ്യുന്നത് പോലെ ആണ് ചന്ദ്രയാനും ലാൻഡ് ചെയ്യുന്നത് . ഇറങ്ങേണ്ട സ്ഥലത്തിന് മുകളിൽ വേഗം കുറച്ച് ലാൻഡിംഗ് സ്പേസ് കൃത്യമായി മനസ്സിലാക്കി സാവധാനം താഴേയ്ക്ക് ലാൻഡർ ഇറക്കും..
ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ പേടകം ഏകദേശം 100 മീറ്റർ ഉയരത്തിൽ എത്തുമ്പോൾ, അത് ചുറ്റുപാടുകൾ വിലയിരുത്തും. അപ്പോൾ ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണെന്നു ലാൻഡർ ഹസാർഡ് ഡിറ്റെക്ഷൻ ആൻഡ് അവോയ്ഡൻസ് കാമറ ഡിറ്റക്ട് ചെയ്‌താൽ ഇറങ്ങേണ്ട സ്ഥലം വേറെ തീരുമാനിക്കുന്നതിനുള്ള സൗകര്യവും ചന്ദ്രയാനിൽ ഒരുക്കിയിട്ടുണ്ട് . പക്ഷെ അതിനു സമയമെടുക്കും
അങ്ങനെയെങ്കിൽ ചന്ദ്രയാന്റെ ലാൻഡറിന്റെ സ്ഥാനം ലാൻഡിംഗിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയാൽ ചന്ദ്രനിൽ ഇറങ്ങുന്നത് ഓഗസ്റ്റ് 27- ലേക്ക് മാറ്റിയേക്കുമെന്ന് ഇസ്രോ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ ഡയറക്ടർ നിലേഷ് ദേശായി അറിയിച്ചു . ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ലാൻഡറിന്റെയും ചന്ദ്രന്റെയും സ്ഥാനം പരിശോധിക്കുമെന്നും അതിന് ശേഷം മറ്റ് തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ലാൻഡറിന്റെ സ്ഥാനം ലാൻഡിംഗിന് അനുയോജ്യമല്ലെന്ന് തോന്നിയാൽ ദൗത്യം ഓഗസ്റ്റ് 27 ലേക്ക് നീട്ടും. സെൻസറുകളിൽ നിന്നും ക്യാമറകളിൽ നിന്നുമുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ ലാൻഡ് ചെയ്യാൻ അനുയോജ്യമാണോ അല്ലയോ എന്ന് തീരുമാനിക്കും. അനുയോജ്യമല്ലെന്ന് ലാൻഡർ കണ്ടെത്തുകയാണെങ്കിൽ സുരക്ഷിതമായ ലാൻഡിംഗിനായി 60 മീറ്റർ മാറിയുള്ള പ്രതലം തിരഞ്ഞെടുത്തേക്കാമെന്നും നിലേഷ് ദേശായി പറഞ്ഞു.
രണ്ടാംഘട്ട ഡീബൂസ്റ്റിങ്ങും പൂർത്തിയായതോടെ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് നിമിഷത്തിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം. സെക്കൻഡിൽ രണ്ട് കിലോമീറ്ററോളം വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തെ സെക്കൻഡിൽ 1-2 മീറ്റർ വേഗത്തിലേക്ക് നിയന്തിച്ചാണ് സോഫ്റ്റ് ലാൻഡിങ് നടത്തുക.
ചന്ദ്രയാൻ -3 ന്റെ ലാൻഡിംഗിന് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. ഓഗസ്റ്റ് 23-ന് പേടകം 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗതയിൽ ലാൻഡ് ചെയ്യിക്കാനാണ് ശ്രമിക്കുന്നത്. ഈ വേഗത ക്രമേണ കുറച്ചകൊണ്ടായിരിക്കും ലാൻഡിംഗ് നടത്തുക. വേഗത കുറയ്‌ക്കാൻ എഞ്ചിനുകൾക്ക് റിവേഴ്‌സ് ത്രസ്റ്റ് നൽകും. വേഗത നിയന്ത്രിച്ചില്ലെങ്കിൽ പേടകം ഇടിച്ചിറങ്ങുന്നതിന് സാധ്യതയുണ്ട്’ അദ്ദേഹം പറഞ്ഞു.
ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ 3 ഇറങ്ങുന്നതിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ബഹിരാകാശ പേടകത്തെ തിരശ്ചീനത്തിൽ നിന്ന് ലംബ സ്ഥാനത്തേക്ക് എത്തിക്കുകയാണ് . ഇപ്പോൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽ തിരശ്ചീനമായാണ് പേടകം ചുറ്റുന്നത് . ഇതിനെ ലംബ ദിശയിലേയ്ക്ക് ആക്കേണ്ടതുണ്ട് . മൊഡ്യൂളിലെ ത്രസ്റ്റർ എൻജിനുകൾ വിപരീത ദിശയിൽ ജ്വലിപ്പിച്ച് വേഗം നിയന്ത്രിച്ചാണ് ഈ ഘട്ടം പൂർത്തിയാക്കുക.
ചന്ദ്രയാൻ 2 വിൽ ഉണ്ടായിരുന്നതിനേക്കാൾ ശക്തമായ കാലുകളാണ് ചന്ദ്രയാൻ 3 ൽ ഉള്ളത് . ..മാത്രമല്ല ലാൻഡറിന്റെ ഒരു കാൽ മാത്രമാണ് കുത്തുന്നതെങ്കിൽ അത് അറിയാനുള്ള സംവിധാനവും അത് പരിഹരിക്കാനുള്ള വഴിയും പേടകത്തിൽ ക്രമീകരിച്ചിട്ടുണ്ട് . ചന്ദ്രയാന്‍ 2ന്‌റെ പോരായ്മകള്‍ എല്ലാം തന്നെ പരിഹരിച്ചാണ് ചന്ദ്രയാന്‍ മൂന്ന് തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ സോഫ്റ്റ് ലാന്‍ഡിങ് സാധ്യമാക്കുമെന്ന കാര്യത്തില്‍ ഐഎസ്ആര്‍ഒയ്ക്ക് സംശയമില്ല.ഇനി സ്ഥലം മാറ്റേണ്ടതുണ്ടോ എന്നതിൽ മാത്രമാണ് ചെറിയ കൺഫ്യൂഷൻ നിലനിൽക്കുന്നത് . പേടകത്തിലെ ഹസാഡ് ഡിറ്റക്‌ഷൻ ക്യാമറ അയയ്ക്കുന്ന കൂടുത ചിത്രങ്ങളിലൂടെ മാത്രമേ അത് സ്ഥിരീകരിക്കാനാകൂ
ഞായറാഴ്ച പുലർച്ചെ ചന്ദ്രയാൻ 3 രണ്ടാമത്തേതും അവസാനത്തേതുമായ ഡീബൂസ്റ്റിംഗ് ഓപ്പറേഷന് വിധേയമായി, ബുധനാഴ്ച 18:04 IST ന് ചന്ദ്രനിൽ ഇറങ്ങുമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത് .ആ തയ്യാറെടുപ്പിൽ തന്നെയാണ് മുന്നോട്ട് പോകുന്നതും . ചന്ദ്രനിൽ സൂര്യപ്രകാശം പതിയുന്ന വേളയിൽതന്നെ മൃദുഇറക്കം നടത്തുകയാണ് ലക്ഷ്യം. സൂര്യപ്രകാശം ലഭിക്കുന്ന ഒരു ചാന്ദ്രദിനം (ഭൂമിയിലെ 14 ദിവസം) ആണ് ലാൻഡറിന്റെയും റോവറിന്റെയും പ്രവർത്തന കാലാവധി.
അങ്ങനെയെങ്കിൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ തൊടുന്ന ആദ്യരാജ്യമാകാനുള്ള ഇന്ത്യയുടെ ചരിത്ര ദൗത്യത്തിന് ഇനി ഒരു ദിവസത്തിന്റെ അകലം മാത്രമി ഉള്ളൂ . നിലവില്‍ ചന്ദ്രോപരിതലത്തില്‍ നിന്നു 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചന്ദ്രയാന്‍–3 പേടകം നാളെ വൈകീട്ട് 6.04ന് ചന്ദ്രനിലിറങ്ങും . ലാൻഡർ ഇറങ്ങി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ വഴി ഭൂമിയിലെ കണ്‍ട്രോള്‍ സെന്ററിലെത്തുമെന്ന് ഇറസ്റോ അറിയിച്ചു.
ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 പേടകത്തിലെ ലാൻഡർ മൊഡ്യൂൾ ഓഗസ്റ്റ് 17നാണ് അതുവരെ അതിനെ നയിച്ചിരുന്ന പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെട്ട് ചന്ദ്രോപരിതലത്തിന് ഏറ്റവും അടുത്ത് എത്തിയിരിക്കുന്നത്. ഇപ്പോൾ ഇന്ത്യ മാത്രമല്ല ലോകം മുഴുവനും ചന്ദ്രയാന്റെ സോഫ്റ്റ് ലാൻഡിംഗ് കാണാനുള്ള കാത്തിരിപ്പിലാണ് .. ചന്ദ്രോപരിതലം തൊടാൻ 200 മീറ്റർ മാത്രം ബാക്കിനിൽക്കെ ചന്ദ്രയാന്‍ രണ്ട് ഇടിച്ചറിങ്ങിയിടത്തു നിന്നാണ് മൂന്നാം ചാന്ദ്ര ദൗത്യം പിറന്നത്. അന്നത്തെ ISRO ചെയര്‍മാന്‍ കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞതും പ്രധാനമന്ത്രി ആശ്വസിപ്പിച്ചതുമെല്ലാം ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ ഒരുകാലത്തും വിസ്മരിക്കാനാകാത്ത ദൃശ്യങ്ങളാണ്.
https://www.facebook.com/Malayalivartha



























