യാഥാർത്ഥ ശത്രു രാജ്യത്തിനുള്ളിൽ! പ്രകാശ് രാജിനെ പൂട്ടി കർണാടക പോലീസിറങ്ങി! തൂക്കി ആകത്തിടാൻ ഉത്തരവ്

ചന്ദ്രയാൻ–3 ദൗത്യത്തെ കളിയാക്കുന്ന മട്ടിൽ പോസ്റ്റിട്ടെന്ന് ആരോപിച്ചു തെന്നിന്ത്യൻ നടൻ പ്രകാശ് രാജിനെതിരെ കേസ്. ചന്ദ്രയാൻ 3 ദൗത്യവുമായി ബന്ധപ്പെട്ട് ഒരാൾ ചായ അടക്കുന്നതിന്റെ കാർട്ടൂൺ ചിത്രം പങ്കുവച്ച സംഭവത്തിൽ നടൻ പ്രകാശ് രാജിനെതിരെ കേസെടുത്തു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ബനഹട്ടി പൊലീസാണ് കേസെടുത്തത്.
നടന്റെ പോസ്റ്റ് വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. നടനെതിരെ ഹിന്ദു സംഘടനയിലെ ചില നേതാക്കളാണ് പരാതി നൽകിയതെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. ചന്ദ്രയാൻ–3 ചന്ദ്രനിൽ ഇറങ്ങുന്നതുമായി ബന്ധപ്പെട്ടു പ്രകാശ് രാജ് എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പുമാണു വിവാദമായത്.
' ബ്രേക്കിംഗ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽ നിന്നുള്ള ആദ്യ ചിത്രം, വൗ' എന്നായിരുന്നു ഒരാൾ ചായ അടിക്കുന്ന ചിത്രത്തിനൊപ്പം പ്രകാശ് രാജ് ട്വീറ്റ് ചെയ്‌തത്. ലുങ്കി മടക്കിക്കുത്തി, ഷർട്ട് ധരിച്ച്, ചായ ഒരു ഗ്ലാസിൽ നിന്നു മറ്റൊന്നിലേക്കു വീശിയടിക്കുന്നയാളുടെ കാരിക്കേച്ചറാണു പ്രകാശ് രാജ് പങ്കുവച്ചത്. ജസ്റ്റ് ആസ്‌കിംഗ് എന്ന ഹാഷ്ടാഗും നൽകിയിരുന്നു.
ചന്ദ്രയാൻ 3 എന്നത് ഇന്ത്യയുടെ അഭിമാനമാണ് അല്ലാതെ ഇത് ബി ജെ പിയുടെ മിഷൻ അല്ലെന്നും പറഞ്ഞു കൊണ്ട് നടനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തനായ വിമർശകനാണ് പ്രകാശ് രാജ്. ചെറുപ്പത്തിൽ ചായ വിറ്റിട്ടുണ്ടെന്ന മോദിയുടെ പരാമർശമാണ് പ്രകാശ് രാജിന്റെ പോസ്റ്റിനാധാരം എന്ന മട്ടിലായിരുന്നു അദ്ദേഹത്തിനെതിരെ വിമർശനം.
സംഭവം വിവാദമായതിന് പിന്നാലെ അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ചന്ദ്രനിലും മലയാളി ചായ അടിക്കുന്നുണ്ടാകും എന്ന തമാശയാണ് ഉദ്ദേശിച്ചതെന്നും ട്രോളുന്നവർ ഏത് ചായ്‌വാലയെ ആണ് കാണുന്നതെന്ന് തനിക്കറിയില്ലെന്നുമായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
ഐഎസ്‍ആർഒയെയും ശാസ്ത്രജ്ഞരെയും അവരുടെ ആത്മസമർപ്പണത്തെയും പരിഹസിച്ചു എന്നായിരുന്നു നടനെതിരായ മുഖ്യ വിമർശനം. ‘പ്രകാശ്–ജി, ചന്ദ്രയാൻ മിഷൻ ഐഎസ്ആർഒയുടെ ആണ്, അല്ലാതെ ബിജെപിയുടെ അല്ല. ദൗത്യം വിജയിച്ചാൽ അത് ഇന്ത്യയ്ക്കുള്ളതാണ്. അല്ലാതെ ഏതെങ്കിലും പാർട്ടിക്കുള്ളതല്ല. എന്തിനാണ് ചന്ദ്രയാൻ പരാജയപ്പെടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത്’– ഒരാൾ കമന്റായി ചോദിച്ചു.
അതേസമയം, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ തൊടുന്ന ആദ്യരാജ്യമാകാനുള്ള ഇന്ത്യയുടെ ചരിത്ര ദൗത്യം വിജയകരമായി തീരാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേ താമസമേയുള്ളു. എന്നാല്‍ കണക്കുകൂട്ടലുകള്‍ ഒട്ടുംതന്നെ തെറ്റിക്കൂടാ. മാത്രവുമല്ല നിര്‍ദേശങ്ങള്‍ അപ്പാടെ കൃത്യവുമായിരിക്കണം.
ചന്ദ്രയാന്‍ 3 പേടകം ചന്ദ്രനിലിറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ വഴി ഭൂമിയിലെ കണ്‍ട്രോള്‍ സെന്ററിലെത്തിത്തുടങ്ങും. ശതകോടികളുടെ ചെലവില്‍ നടത്തിയ രണ്ടാം ചാന്ദ്ര ദൗത്യത്തിന്റെ പരാജയത്തില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് ഏറെ മുന്‍കരുതലെടുത്താണ് ഇത്തവണ ലാന്‍ഡറും റോവറും ഒരുക്കിയിരിക്കുന്നത്.
മണിക്കൂറില്‍ ആറായിരം കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചിരുന്ന പേടകത്തെ സെക്കന്‍ഡില്‍ രണ്ടു മീറ്ററെന്ന കുറഞ്ഞ വേഗത്തില്‍ എത്തിക്കുന്നതിനിടെ ഉണ്ടായ നേരിയ പാകപ്പിഴയാണ് ചന്ദ്രയാന്‍ രണ്ടിന്റെ തകര്‍ച്ചയ്ക്ക് കാരണണായത്. പുതിയ പേടകത്തില്‍ സെക്കന്‍ഡില്‍ മൂന്ന് മീറ്ററെന്ന വേഗതയില്‍ ചന്ദ്രമണ്ഡലത്തില്‍ ഇറങ്ങിയാലും തകരാതെ പിടിച്ചുനില്‍ക്കാന്‍ ലാന്‍ഡറിന്റെ കാലുകള്‍ ബലവത്താണ്.
ഐഎസ്ആര്‍ഒയുടെ അവസാനത്തെ പ്രതീക്ഷയും ഈ നേട്ടമാണ്. ദൗത്യത്തിലെ ലാന്‍ഡറും 2019 ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ദൗത്യത്തിലെ ഓര്‍ബിറ്ററുമായി ആശയവിനിമയം സ്ഥാപിച്ചു എന്നതും ദൗത്യത്തിന്റെ അവസാന ദിവസത്തെ ഏറ്റവും പ്രധാന നേട്ടമാണ്. പുതിയ ദൗത്യവും ഭൂമിയുമായി ഇനി ആശയവിനിമയം നടത്തുന്നത് ഈ ഓര്‍ബിറ്റര്‍ വഴിയാണ്. ലാന്‍ഡര്‍ മൊഡ്യൂളിലുള്ള ക്യാമറ പകര്‍ത്തിയ കൂടുതല്‍ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്.
ചന്ദ്രമണ്ഡലത്തിലെ പൊടിപടലങ്ങള്‍ മുതല്‍ ഗര്‍ത്തങ്ങള്‍ വരെയുള്ള ചിത്രങ്ങളാണ് കാമറ ഒപ്പിയെടുത്തുകൊണ്ടിരിക്കുന്നത്. ഭൂമിയില്‍നിന്നു ദൃശ്യമല്ലാത്ത ചന്ദ്രന്റെ വിദൂരവശത്തിന്റെ ചിത്രങ്ങളാണിവ. പാറകളും ഗര്‍ത്തങ്ങളും ഒഴിവാക്കി സുരക്ഷിത ലാന്‍ഡിങ് ഉറപ്പാക്കാന്‍ സഹായിക്കുന്ന ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറയാണ് ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്നത്.
മാത്രവുമല്ല ലാന്‍ഡിങ്ങിന്റെ അനിമേഷന്‍ വിഡിയോയും ഗ്രാഫിക്കല്‍ വിവരങ്ങളും തത്സമയം ലഭ്യമാകും എന്നതും വലിയ നേട്ടംതന്നെ. 2008 ഒക്ടോബര്‍ 22നായിരുന്നു ആദ്യ ദൗത്യമായ ചന്ദ്രയാന്‍ ഒന്ന് വിക്ഷേപണം ഐസ്ആര്‍ഒ നിര്‍വഹിച്ചത്. ബഹികരാകാശത്ത് ഇന്ത്യയുടെ നാഴികക്കല്ലായി മാറിയ ചന്ദ്രയാന്‍ ഒന്ന് ശാസ്ത്രീയമായും സാങ്കേതികമായും 100 ശതമാനം വിജയം കൈവരിക്കുകയും ചെയ്തിരുന്നു.
10 മാസത്തെ പ്രവര്‍ത്തനത്തിന് ശേഷം 2009 ആഗസ്റ്റ് 29ന് ഓര്‍ബിറ്ററുമായുള്ള ബന്ധം നഷ്ടമായെങ്കിലും ചന്ദ്രയാന്‍ ഒന്ന് രാജ്യത്തിന്റെ ബഹിരാകാശ പരിശ്രമങ്ങള്‍ക്ക് വലിയ കുതിപ്പാണ് നല്‍കിയത്. ഈ നേട്ടം ഇന്ത്യയെ അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം ചാന്ദ്രദൗത്യത്തില്‍ ചരിത്രം കുറിച്ച നാലാമത്തെ രാജ്യമാക്കി മാറ്റുകയും ചെയ്തു.
https://www.facebook.com/Malayalivartha



























