Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അമിത് ഷാ പറഞ്ഞത് പോലെ രാജ്യം കണ്ട കൊടും ഭീകരനെ കിട്ടുമോ? പിറകേ ദാവൂദും..! മുഖം തിരിച്ച് അമേരിക്ക

22 AUGUST 2023 08:59 PM IST
മലയാളി വാര്‍ത്ത

മുംബൈ ഭീകരാക്രമണക്കേസിൽ ഇന്ത്യ തേടുന്ന പാക്ക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് വിട്ടുനൽകാൻ യുഎസ് കോടതിയുടെ ഉത്തരവ് ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു പുറത്ത് വന്നത്. പക്ഷേ അത് അനിശ്ചിതത്വത്തിലായിരിക്കുന്നു എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്.

തഹാവൂർ റാണയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് യുഎസ് കോടതി രം​ഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യയ്ക്കു കൈമാറണമെന്ന കലിഫോർണിയയിലെ യുഎസ് ഡിസ്ട്രിക്ട് കോടതി വിധിക്കെതിരെ റാണ മേൽക്കോടതിയിൽ നൽകിയ അപ്പീലിലാണ് അനുകൂല വിധിയുണ്ടായത്. ഇതോടെ റാണയെ കൈമാറുന്നതിൽ സ്റ്റേ പാടില്ലെന്ന സർക്കാരിന്റെ ശുപാർശകൾ കോടതി തള്ളി.

2008 നവംബർ 26നു നടന്ന ആക്രമണത്തിന്റെ സൂത്രധാരനായ പാക്ക് – യുഎസ് ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ‍്‍ലിയുമായുള്ള ബന്ധത്തിന്റെ പേരിലുമാണു റാണ വിചാരണ നേരിടുന്നത്. ഇന്ത്യയുടെ ആവശ്യ പ്രകാരം റാണയെ കൈമാറാൻ കോടതി വിധിച്ചിരുന്നു. കാലിഫോർണിയ കോടതി ജ‍ഡ്ജി ജാക്വിലിൻ ചൂലിജിയാൻ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ മേയിലാണ് കാലിഫോർണിയ ജില്ലാ മജിസ്‌ട്രേറ്റ് കോടതി റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള അനുകൂലവിധി പുറപ്പെടുവിച്ചത്. വർഷങ്ങളായി ഈ വിഷയത്തിൽ ഇന്ത്യ നടത്തിവരുന്ന നിയമ-നയതന്ത്രപോരാട്ടങ്ങളുടെ വിജയമായാണ് വിധിയെ വിലയിരുത്തിയിരുന്നത്. കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്നാണ് റാണയെ അറസ്റ്റ് ചെയ്തത്. തുടർന്നാണ് റാണ മേൽക്കോടതിയിൽ അപ്പീൽ നൽകിയത്. ലൊസാഞ്ചലസ് ജയിലിലലാണ് റാണ.

2008 നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിൽ 6 യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു. ഇതേ കേസിലെ ഗൂഢാലോചന കുറ്റത്തിന് 2009 ഒക്ടോബറിൽ അറസ്റ്റിലായ റാണ 168 മാസം തടവു ശിക്ഷ വിധിക്കപ്പെട്ട് ജയിലിലായിരുന്നു. റാണയ്ക്കെതിരെ ഇന്ത്യയിൽ എൻഐഎ പ്രത്യേക കോടതിയുടെ അറസ്റ്റ് വാറന്റ് ഉണ്ട്.

സുഹൃത്തായ യുഎസ് പൗരൻ ഡേവിഡ് ഹെഡ്‍ലിയുമൊത്ത് പാക്ക് ഭീകര സംഘടനകളായ ലഷ്കറെ തയിബ, ഹർക്കത്തുൽ മുജാഹിദീൻ എന്നിവയ്ക്കായി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതിനാണ് റാണ അന്വേഷണം നേരിടുന്നത്. ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ബോംബിടാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് ഹെഡ്‌ലി ശിക്ഷിക്കപ്പെട്ടത്.

ഇന്ത്യയില്‍ തീവ്രവാദത്തിന് പിന്തുണ നല്‍കി, ഇന്ത്യയിലെ യുഎസ് വംശജരെ കൊലപ്പെടുത്തി തുടങ്ങി ആറ് കുറ്റങ്ങളാണ് ഹെഡ്‌ലിയുടെ പേരില്‍ ചാര്‍ത്തിയത്. ഡെന്‍മാര്‍ക്കിലെ ന്യൂസ് പേപ്പര്‍ ഓഫീസിന് ബോംബിട്ട കേസിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന കണ്ടെത്തിയിരുന്നു. ഹെഡ്‌ലി അഞ്ചുവര്‍ഷം പഠിച്ച പാകിസ്താനിലെ ഹാസന്‍ അബ്ദല്‍ കാഡറ്റ് സ്‌കൂളിലാണ് റാണ പഠിച്ചത്.

പാക് ആര്‍മിയില്‍ ഡോക്ടറായി ജോലി ചെയ്ത റാണ പിന്നീട് കാനഡയിലേക്ക് താമസം മാറുകയും കനേഡിയന്‍ പൗരത്വം നേടുകയും ചെയ്തു. റാണയെ വിട്ടുകിട്ടിയാൽ മുംബൈ ഭീകരാക്രമണ കേസിൽ പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ പങ്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും. ഇതേ കേസിൽ പിടിയിലായ പാക്ക് ഭീകരൻ അജ്മൽ കസബിനെ വിചാരണ ചെയ്ത് 2012 നവംബർ 21ന് തൂക്കിലേറ്റിയിരുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലും ക്രിമിനല്‍ നിയമത്തിലും മാറ്റം വരുത്താന്‍ പോവകുയാണെന്ന് ഈയിടെ ലോക് സഭയില്‍ പ്രഖ്യാപിച്ച അമിത് ഷാ ഒരുകാര്യം പറഞ്ഞു: “പുതിയ നിയമങ്ങള്‍ പ്രകാരം, കുറ്റം ചെയ്ത ശേഷം ഒരു കുറ്റവാളി ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ട് വിദേശത്തേക്ക് പോയാലും അയാളെ ഇന്ത്യയില്‍ വിചാരണ ചെയ്യുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യും.

ലോകത്തിന്റെ ഏത് മൂലയില്‍ ഒളിച്ചിരുന്നാലും കണ്ടെത്തി ഇന്ത്യയില്‍ കൊണ്ടുവന്ന് ശിക്ഷ നല്‍കുകയും ചെയ്യും “. ഇതിന്റെ ഭാഗമായി മുംബൈ ഭീകരാക്രമണത്തിലെ പ്രതിയായ തഹാവൂര്‍ റാണയെയും ദാവൂദ് ഇബ്രാഹിമിനെയും ഇന്ത്യയില്‍ എത്തിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ ഒരു തിരിച്ചടി ഉണ്ടായിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (5 minutes ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (38 minutes ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (50 minutes ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (59 minutes ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (1 hour ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (1 hour ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (1 hour ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (1 hour ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (2 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (2 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (3 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (3 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (3 hours ago)

Malayali Vartha Recommends