ചന്ദ്രയാൻ - 3 ടച്ച്ഡൗൺ നാളെ; പ്രധാനമന്ത്രി മോദി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഓൺലൈനായി പങ്കെടുക്കും..

ചന്ദ്രയാൻ-3 ഓഗസ്റ്റ് 23 ന് ഏകദേശം 06:04 IST ന് ചന്ദ്രനിൽ ഇറങ്ങാൻ ഒരുങ്ങുകയാണ്. ഐഎസ്ആർഒ പറയുന്നതനുസരിച്ച്, സോഫ്റ്റ് ലാൻഡിംഗ് ഷെഡ്യൂളിലാണ്,ഒപ്പം സിസ്റ്റങ്ങൾ പതിവായി പരിശോധിക്കുന്നുമുണ്ട്.ലാൻഡർ ലാൻഡിംഗിൽ വിജയിച്ചാൽ, ഈ മേഖലയിൽ ഒരു ബഹിരാകാശ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുന്നത് ആദ്യ സംഭവമായിരിക്കും ഇത്. നിലവിൽ ചന്ദ്രോപരിതലത്തിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് ചന്ദ്രയാൻ 3.
റഷ്യയുടെ ലൂണ-25 ദൗത്യം പരാജയപ്പെട്ടതിന് ശേഷം ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ഇത് സംബന്ധിച്ച് വളരെയധികം ആകാംക്ഷയുണ്ട്. ഷെഡ്യൂൾ ചെയ്ത വിക്ഷേപണത്തിന് മുന്നോടിയായി, 70 കിലോമീറ്റർ ഉയരത്തിൽ നിന്ന് ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറ (എൽ പി ഡി സി) പകർത്തിയ ചന്ദ്രന്റെ ചിത്രങ്ങളും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ എസ് ആർ ഒ) പുറത്തുവിട്ടു.
ചന്ദ്രയാൻ -3 ധൗത്യത്തിന്റെ സോഫ്റ്റ് ലാൻഡിംഗ് പ്രോഗ്രാമിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഓൺലൈനായി പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 15-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിൽ ആയതിനാലാണ് ഓൺലൈനായി പങ്കെടുക്കുന്നത്.
എന്നാൽ ഏതെങ്കിലും തരത്തിലുള്ള പ്രതികൂല സാഹചര്യം ഉണ്ടായാൽ അതിനേയും നേരിടാൻ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ് ഐഎസ്ആർഒ. ലാൻഡർ മോഡ്യൂളിന് എന്തെങ്കിലും സംഭവിച്ചാൽ ചന്ദ്രയാൻ 3ന്റെ ലാൻഡിംഗ് ഓഗസ്റ്റ് 27ലേക്ക് മാറ്റുമെന്ന് ഐഎസ്ആർഒ അറിയിച്ചു.
https://www.facebook.com/Malayalivartha



























