ട്രെയിനുകള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണത്തിൽ പരിശോധന ശക്തമാക്കി പോലീസ്

സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളില്‍ പരിശോധന ശക്തമാക്കി പോലീസ്. കാസര്‍കോട് ജില്ലയില്‍ 50 പേരെ കസ്റ്റഡിയിലെടുത്തു. റെയില്‍വേ ട്രാക്കിന് സമീപം ഉള്ള വീടുകളില്‍ കേന്ദ്രീകരിച്ചും നിരീക്ഷണം ശക്തമാക്കി. ട്രെയിനുകള്‍ക്ക് നേരെ വിവിധ സ്ഥലങ്ങളില്‍ നിന്നും കല്ലേറ് തുടരുന്ന സാഹചര്യത്തിലാണ് കടുത്ത നടപടിയുമായി പോലീസ് രംഗത്തുവന്നത്.
കാസര്‍കോട് ജില്ലയില്‍ മാത്രം റെയില്‍വേ ട്രാക്കിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട അമ്ബതോളം പേരെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു വരികയാണ്. 10 വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പ് പ്രകാരം ആണ് ഹോസ്ദുര്‍ഗ് പോലീസ് കേസ് എടുത്തിരിക്കുന്നത്. റെയില്‍വേ ട്രാക്ക് കേന്ദ്രീകരിച്ച് രഹസ്യ നിരീക്ഷണത്തിന് ആളുകളെയും സിസിടിവി ക്യാമറകളും സജ്ജമാക്കി.
റെയില്‍വേ ട്രാക്കിന് സമീപം ഉള്ള വീടുകളില്‍ കേന്ദ്രീകരിച്ചു പോലീസ് ഉദ്യോഗസ്ഥര്‍ രഹസ്യ നിരീക്ഷണം നടത്തുന്നുണ്ട്. തീവണ്ടികളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു നിരീക്ഷണം ശക്തമാക്കിയതായും പോലീസ് വ്യക്തമാക്കി. കഴിഞ്ഞദിവസം മലപ്പുറം പരപ്പനങ്ങാടിക്ക് അടുത്ത് വന്ദേഭാരതത്തിന് നേരെയും കാഞ്ഞങ്ങാട് രാജധാനി എക്‌സ്പ്രസിന് നേരെയും കല്ലേറ് ഉണ്ടായിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ അട്ടിമറിയില്ലെന്ന് പോലീസ് ആവര്‍ത്തിച്ച് പറയുമ്ബോഴും ദുരൂഹത ഏറുകയാണ്.
https://www.facebook.com/Malayalivartha



























