ചന്ദ്രയാന്‍-3 ദൗത്യം ലക്ഷ്യത്തിലെത്തുന്ന ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് തല്‍സമയം വീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഐ. എസ്. ആര്‍.ഒ ഒരുക്കി, ലോകത്തിന്റെ ഏതുകോണില്‍ നിന്നും വീക്ഷിക്കാം

ചന്ദ്രയാന്‍-3 ദൗത്യം ലക്ഷ്യത്തിലെത്തുന്ന ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് തല്‍സമയം വീക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഐ. എസ്. ആര്‍.ഒ ഒരുക്കിയിട്ടുണ്ട്. ലോകത്തിന്റെ ഏതുകോണില്‍ നിന്നും വീക്ഷിക്കാവുന്നതാണ്.
ചന്ദ്രനില്‍ ഇന്ത്യയുടെ മുദ്ര പതിക്കാനുള്ള ദൗത്യവുമായി ചന്ദ്രയാന്‍ 3... എന്ന ഐ.എസ്.ആര്‍.ഒ. വെബ്‌സൈറ്റില്‍ വൈകിട്ട് 5 മുതല്‍ കാണാനാകും.
അതേസമയം ഐഎസ്ആര്‍ഒയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍3ന്റെ ലാന്‍ഡര്‍ മൊഡ്യൂള്‍ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ന് വൈകുന്നേരം 6.04 ന് സോഫ്റ്റ് ലാന്‍ഡ് ചെയ്യുമെന്ന ശുഭപ്രതീക്ഷയില്‍ ഐഎസ്ആര്‍ഒ... 6.04നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ മെല്ലെ ഇറങ്ങേണ്ടത്.
കൊടും പരീക്ഷണങ്ങളില്‍ ലാന്‍ഡര്‍ ഒറ്റയ്ക്കാണ്. എല്ലാം സ്വയം തീരുമാനിക്കണം. കൃത്യ സമയത്ത് കൃത്യമായ ഉയരങ്ങളില്‍ എന്‍ജിനുകള്‍ ജ്വലിപ്പിക്കണം. ഇന്ധനം കൃത്യ അളവില്‍ ഉപയോഗിക്കണം. തിരശ്ചീനമായും ലംബമായും സഞ്ചരിക്കണം. ഇറങ്ങാനായി തടസമാകുന്ന കുന്നും കുഴിയും കണ്ടെത്താന്‍ ചന്ദ്രോപരിതലം സ്‌കാന്‍ ചെയ്യണം.ചുഴിമലരികളെല്ലാം അതിജീവിച്ച് 6.04ന് ലാന്‍ഡര്‍ ചന്ദ്രന്റെ മണ്ണില്‍ തൊടുന്ന നിമിഷം ഇന്ത്യ ലോകം കീഴടക്കും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാകും.
അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും കഴിയാത്ത നേട്ടം. ലാന്‍ഡറില്‍ നിന്ന് റോവര്‍ പുറത്തു വന്ന് ചന്ദ്രന്റെ മണ്ണിലൂടെ ഉരുണ്ടു നീങ്ങും. ഇനി ഭൂമിയിലെ പതിനാല് ദിനരാത്രങ്ങള്‍ ചന്ദ്രനില്‍ പകല്‍ മാത്രമായിരിക്കും. അത് റോവറിന്റെ പരീക്ഷണ കാലം. അഥവാ ജീവിത കാലം.
നമുക്ക് മുമ്പ് അവിടെയിറങ്ങാന്‍ റഷ്യ അയച്ച ലൂണ 25 കഴിഞ്ഞ ദിവസം ലക്ഷ്യത്തിന് തൊട്ടകലെ തകര്‍ന്നു. നാലുവര്‍ഷം മുമ്പ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2നും സമാന അനുഭവമായിരുന്നു. ആ പിഴവുകള്‍ മാറ്റിയ ആത്മവിശ്വാസത്തിലാണ് ഇക്കുറി ലാന്‍ഡര്‍ എത്തിയത്.
"
https://www.facebook.com/Malayalivartha



























