ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയായി വളരുകയാണെന്ന് ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയായി വളരുകയാണെന്ന് ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ ജോഹന്നസ് ബര്‍ഗില്‍ ഇന്നലെതുടക്കം കുറിച്ച ബ്രിക്സ് ഉച്ചകോടിയുടെ ആദ്യപരിപാടിയായ ബ്രിക്സ് ബിസിനസ് ഫോറം ലീഡേഴ്സ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
9 വര്‍ഷത്തെ തന്റെ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളാണ് പത്തു മിനിട്ട് നീണ്ട പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടിയത്. ഇന്ത്യ വൈകാതെ അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ കേന്ദ്ര സര്‍ക്കാര്‍ പതാകാ വാഹക പദ്ധതികളെക്കുറിച്ചും മോദി വിശദീകരിക്കുകയുണ്ടായി. ചൈനീസ് പ്രസിഡന്റ് ജിന്‍പിംഗിന്റെ പ്രസ്താവന വിദേശകാര്യ മന്ത്രി വാംഗ് യി വായിച്ചു. വന്‍ ശക്തിയായ ചൈനയെ ആര്‍ക്കും തടഞ്ഞു നിര്‍ത്താനാകില്ലെന്ന് ഷീ ചൂണ്ടിക്കാട്ടി.
അതേസമയം ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ ജോഹന്നസ്ബര്‍ഗില്‍ ബ്രിക്സ് ഉച്ചകോടിയുടെ തിരക്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി ചന്ദ്രയാന്‍ 3 റോവറിന്റെ സോഫ്റ്റ ്‌ലാന്‍ഡിംഗ് തത ്‌സമയം കാണും. ചരിത്ര മുഹൂര്‍ത്തിനായുള്ള കാത്തിരിപ്പിലാണ് പ്രധാനമന്ത്രി.
https://www.facebook.com/Malayalivartha



























