ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ ആദ്യമായി പകര്‍ത്തിയ ചിത്രം ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു...

ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയശേഷം ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ ആദ്യമായി പകര്‍ത്തിയ ചിത്രം ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. എക്‌സ് പ്ലാറ്റ്‌ഫോമിലാണ് ഐ.എസ്.ആര്‍.ഒ ചിത്രം പങ്കുവച്ചത്. ലാന്‍ഡറിലെ ലാന്‍ഡിംഗ് ഇമേജര്‍ ക്യാമറ ഉപയോഗിച്ചാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. . ചന്ദ്രയാന്‍ 3 ഇറങ്ങിയ സ്ഥലമാണ് ചിത്രത്തില്‍ ഉള്ളത്. പേടകത്തിന്റെ ഒരു കാലിന്റെ നിഴലും ചിത്രത്തില്‍ കാണാന്‍ കഴിയും.
പാറകളില്ലാത്ത താരതമ്യേന പരന്നുകിടക്കുന്ന പ്രതലമാണ് ചന്ദ്രയാന്‍ 3 ഇറങ്ങുന്നതിനായി തിരഞ്ഞെടുത്തത്. ഐ.എസ്.ആര്‍.ഒ കുറിച്ചു. നേരത്തെ ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുമ്പ് ചന്ദ്രയാന്‍ 3 പകര്‍ത്തിയ ചിത്രങ്ങളും ഐ.എസ്.ആര്‍,ഒ പുറത്തുവിട്ടിരുന്നു. ചന്ദ്രയാന്‍ 3 പേടകവും ബംഗളുരുവിലെ മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്‌സും തമ്മിലുള്ള ആശയവിനിമയം സ്ഥാപിക്കപ്പെട്ടതിന് ശേഷമാണ് ഈ ചിത്രങ്ങള്‍ ഭൂമിയിലേക്കയച്ചത്.
https://www.facebook.com/Malayalivartha



























