മഹാരാഷ്ട്രയിലും കര്‍ണാടകയിലും മണ്‍സൂണ്‍ മഴ ശരാശരിയേക്കാള്‍ 50 ശതമാനം വരെ കുറവ്... പഞ്ചസാര കയറ്റുമതി നിരോധിക്കാനൊരുങ്ങി രാജ്യം

മഹാരാഷ്ട്രയിലും കര്‍ണാടകയിലും മണ്‍സൂണ്‍ മഴ കുറവായതിനാല്‍ പഞ്ചസാര കയറ്റുമതി നിരോധിക്കാനൊരുങ്ങി രാജ്യം. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ മുതല്‍ പഞ്ചസാര കയറ്റുമതി ചെയ്യില്ല. വേണ്ടത്ര മഴ ലഭിക്കാത്തതിനാല്‍ കരിമ്പിന്റെ വിളവ് കുറഞ്ഞതാണ് കാരണമാണം.
മഹാരാഷ്ട്രയിലും കര്‍ണാടകയിലും മണ്‍സൂണ്‍ മഴ ശരാശരിയേക്കാള്‍ 50 ശതമാനം വരെ കുറവാണ്. മികച്ച കരിമ്പ് ഉല്‍പ്പാദിപ്പിക്കുന്ന പ്രദേശങ്ങളില്‍ മഴ ലഭിക്കാത്തതിനാല്‍ വിളവിനെ ബാധിക്കും. ഇന്ത്യ പഞ്ചസാര കയറ്റുമതി നിരോധിക്കുന്നതോടെ ആഗോള ഭക്ഷ്യ വിപണിയില്‍ പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്യും
ഭക്ഷ്യ വിലക്കയറ്റത്തെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യത്തിനകത്ത് വിതരണവും ന്യായമായ വിലയും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വരാനിരിക്കുന്ന സീസണില്‍ രാജ്യത്തെ പഞ്ചസാര ഉല്‍പ്പാദനം 3.3 ശതമാനം കുറഞ്ഞ് 31.7 ദശലക്ഷം ടണ്ണാകും. മുന്‍ സീസണില്‍ 11.1 ദശലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്തിരുന്ന സ്ഥാനത്ത് ഈ സീസണില്‍ 6.1 ദശലക്ഷം ടണ്‍ പഞ്ചസാര മാത്രമേ കയറ്റുമതി ചെയ്യാന്‍ ഇന്ത്യ മില്ലുകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളൂ.
ബസ്മതി ഇതര വെള്ള അരി കയറ്റുമതിക്ക് അടുത്തിടെ ഏര്‍പ്പെടുത്തിയ നിരോധനം, ഉള്ളി കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തല്‍ തുടങ്ങിയ നടപടികളെ പിന്തുടര്‍ന്നാണ് പഞ്ചസാര കയറ്റുമതി നിര്‍ത്താനുള്ള നീക്കം. വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭക്ഷ്യവില നിയന്ത്രിക്കാനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികള്‍.
ആഗോള വിപണിയിലെ പ്രധാന പഞ്ചസാര കയറ്റുമതിക്കാരായ ബ്രസീലിന് ഈ കുറവ് പൂര്‍ണ്ണമായും നികത്താനുള്ള കഴിവില്ലായ്മയും ആഗോള വിതരണ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കും. പഞ്ചസാര കയറ്റുമതി നിര്‍ത്താനുള്ള ഇന്ത്യയുടെ തീരുമാനം ആഗോള വിപണിയിലും ഭക്ഷ്യവസ്തുക്കളുടെ വിലയിലും കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
https://www.facebook.com/Malayalivartha



























