ചന്ദ്രയാന്‍ 3 ദൗത്യം വിജയകരമാക്കിയ ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദന പ്രവാഹം.... ഇന്ത്യക്കാര്‍ക്ക് അഭിമാനം.... ചന്ദ്രയാന്‍ ദൗത്യം വിജയകരമാക്കിയതിലൂടെ ചരിത്രം രചിക്കുക മാത്രമല്ല, ഭൂമിശാസ്ത്രം തന്നെ മാറ്റിയിരിക്കുകയാണെന്ന് രാഷ്ട്രപതി

ചന്ദ്രയാന്‍ ദൗത്യം വിജയകരമാക്കിയതിലൂടെ ചരിത്രം രചിക്കുക മാത്രമല്ല, ഭൂമിശാസ്ത്രം തന്നെ മാറ്റിയിരിക്കുകയാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ചെയ്തിരിക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു .
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന നിമിഷമാണിത്. ഐഎസ്ആര്‍ഒയ്ക്കും ദൗത്യത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും രാഷ്ട്രപതി അറിയിച്ചു.
ചന്ദ്രയാന്‍ 3 ദൗത്യം വിജയിച്ചത് മനുഷ്യവര്‍ഗത്തിന്റെ തന്നെ ഏറ്റവും നേട്ടങ്ങളില്‍ ഒന്നാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്ത്യയുടെ ബഹിരാകാശ യാത്ര പുതിയ ഉയരങ്ങളിലെത്തിയിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇന്ത്യന്‍ കമ്പനികള്‍ക്ക് ബഹിരാകാശത്തേക്കുള്ള പാത തുറന്നുനല്‍കുകയും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും അമിത് ഷാ.
ചന്ദ്രയാന്‍ ദൗത്യവിജയം ഓരോ ഇന്ത്യക്കാരന്റേതുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ . 6 ദശാബ്ദമായി നീളുന്ന ബഹിരാകാശ പദ്ധതിയുടെ വിജയത്തിനാണ് 140 കോടി ജനങ്ങള്‍ സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha