ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് അന്വേഷിക്കണമെന്ന് നവാസ് ഷെരീഫ്, പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട പാകിസ്ഥാന് ഇന്ത്യ പുതിയ തെളിവുകള്‍ കൈമാറി

പത്താന്‍കോട് വ്യോമസേനാ കേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് അന്വേഷിക്കണമെന്ന് സൈന്യത്തോട് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആവശ്യപ്പെട്ടു. ഭീകരാക്രമണം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പാക് ഉപദേഷ്ടാവും ചര്‍ച്ചയില്‍ പങ്കെടുത്തു.
അതേസമയം പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട പാകിസ്ഥാന് ഇന്ത്യ പുതിയ തെളിവുകള്‍ കൈമാറി. ജയ്‌ഷെ മുഹമ്മദിനെതിരെ നടപടി ഉറപ്പാക്കണമെന്നും രാജ്യം പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നടപടി എടുത്തില്ലെങ്കില്‍ സെക്രട്ടറി തല ചര്‍ച്ചകല്‍ നടക്കില്ലെന്നും ഇന്ത്യ അറിയിച്ചു.
ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാകിസ്ഥാന്‍ സ്വീകരിക്കുന്ന നിലപാട് തൃപ്തികരമാണെല്ലെങ്കില്‍ മാത്രം ചര്‍ച്ച മതിയെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഈ മാസം 15 ആണ് ഇരുരാജ്യങ്ങളുടെയും സെക്രട്ടറി തല ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















