പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞു

പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ ഇന്ത്യ തിരിച്ചറിഞ്ഞു. പാകിസ്ഥാനിലെ മര്‍കസിലാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും കണ്ടെത്തി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറും മറ്റ് മൂന്നു പേരുമാണ് മുഖ്യസൂത്രധാരന്‍മാര്‍. അസ്ഫാഖ് അഹമ്മദ്, ഹാഫിസ് അബ്ദുകള്‍ ഷാക്കൂര്‍, കാഷിം ജാന്‍, മസൂദ് അസ്ഹര്‍ തുടങ്ങിയ ഭീകരര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇയാളാണെന്നാണ് നിലവില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നിഗമനം. അതിനിടെ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്റെ കൂടുതല്‍ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ കൈമാറി. ഭീകരര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാതെ ചര്‍ച്ചയുമായി മുന്നോട്ടു പോകാനാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി. നടപടി എടുക്കുന്നില്ലെങ്കില്‍ ഈ മാസം നടക്കാനിരിക്കുന്ന സെക്രട്ടറിതല ചര്‍ച്ചയുമായി സഹകരിക്കേണ്ടന്നാണ് ഇന്ത്യയുടെ തീരുമാനം.
അതിനിടെ ഇന്ത്യയുടെ സമ്മര്‍ദ്ദം ശക്തമായതോടെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉന്നതതല യോഗം വിളിച്ചു. മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് ഷെരീഫ് ഉന്നതതല യോഗം കൂടിയത്. ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് അന്വേഷിക്കാന്‍ ഷെരീഫ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















