ഷാരൂഖാനും അമീര്‍ഖാനുമുള്ള സുരക്ഷ മുംബയ് പൊലീസ് പിന്‍വലിച്ചു

ഷാരൂഖാനും അമീര്‍ഖാനുമടക്കം നാല്‍പ്പത് ബോളിവുഡ് താരങ്ങള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ മുംബയ് പൊലീസ് പിന്‍വലിച്ചു. താരങ്ങള്‍ക്ക് മറ്റ് ഭീഷണികളൊന്നും ഇല്ലെന്ന് ഉറപ്പായതിനാലാണ് സുരക്ഷ പിന്‍വലിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. അസഹിഷ്ണുതയ്‌ക്കെതിരെ ഖാന്മാര്‍ നടത്തിയ പ്രസ്താവനകള്‍ വിവാദമായപ്പോഴാണ് ഇരുവര്‍ക്കും പൊലീസ് സുരക്ഷ നല്‍കിയത്.
ഷാരൂഖിനും അമീറിനും രണ്ടു ഷിഫ്റ്റുകളിലായി രണ്ട് സായുധ കോണ്‍സ്റ്റബിള്‍മാരെ സുരക്ഷയ്ക്കായി ഇപ്പോള്‍ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍മ്മാതാവായ വിധുവിനോദ് ചോപ്ര, സംവിധായകരായ രാജ്കുമാര്‍ ഹിരാനി, ഫറാഖാന്‍ എന്നിവരുടെ സുരക്ഷ പൂര്‍ണമായും പിന്‍വലിച്ചു. സെലിബ്രിറ്റികളുടെ സുരക്ഷയെക്കുറിച്ച് പരിശോധന നടത്തുക സാധാരണയാണെന്നും ഇതില്‍ പുതുമയൊന്നുമില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അനാവശ്യമായ സുരക്ഷ ഒഴിവാക്കാന്‍ കൂടിയാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. താരങ്ങളായ അമിതാഭ്ബച്ചന്‍, അക്ഷയ്കുമാര്‍, നിര്‍മാതാവ് മഹേഷ് ഭട്ട് എന്നിവര്‍ ഉള്‍പ്പെടെ പതിനഞ്ച് ബോളിവുഡ് സെലിബ്രിറ്റികള്‍ക്കായിരിക്കും ഇനി മുംബയ് പൊലീസിന്റെ സുരക്ഷ ലഭിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















