Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടിക്ക് കൊല്‍ക്കത്തയിലും തിരിച്ചടി

08 JANUARY 2016 01:25 PM IST
മലയാളി വാര്‍ത്ത.

പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ പരിപാടി കൊല്‍ക്കത്തയില്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു തിരിച്ചടി. കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയം പരിപാടിക്കായി വിട്ടുനല്‍കില്ലെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായിരുന്ന സൗരവ് ഗാംഗുലി വ്യക്തമാക്കി. ഈ വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി 15ന് ഐസിസി ഈഡനില്‍ പരിശോധന നടത്താന്‍ എത്തുന്നത് പരിഗണിച്ചാണ് ഗാംഗുലി പരിപാടിക്കു തടയിട്ടത്. 12ന് ഗുലാം അലിയുടെ സംഗീതപരിപാടി സംഘടിപ്പിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുംബൈയിലെയും ഡല്‍ഹിയിലെയും ഗുലാം അലിയുടെ സംഗീത പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. കച്ചേരി നടത്താന്‍ ശ്രമിച്ചാല്‍ തടയുമെന്ന് ശിവസേന മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിര്‍ത്തി കടന്നുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാതെ പാകിസ്താനില്‍ നിന്നുള്ള ഒരു കലാകാരനെയും സ്വീകരിക്കില്ലെന്നും നേരത്തെ ശിവസേന വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിന്റെ ഫൈനല്‍ ഈഡനില്‍ നടത്താനാണ് പദ്ധതി. ഐസിസി പരിശോധനയ്ക്കു മുമ്പായി എന്തെങ്കിലും പരിപാടി സംഘടിപ്പിക്കുന്നത് ഈഡന്റെ ഫൈനല്‍ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭയപ്പെടുന്നു. ഇതേത്തുടര്‍ന്നാണ് പരിപാടിക്ക് അനുമതി നിഷേധിച്ചത്. ഇതേക്കുറിച്ച് പശ്ചിമ ബംഗാള്‍ ന്യൂനപക്ഷ വികസന കോര്‍പറേഷനു കത്തയച്ചതായും ഗാംഗുലി അറിയിച്ചു.
പുരുഷ-വനിതാ വിഭാഗങ്ങളിലെ ഫൈനല്‍ ഉള്‍പ്പെടെ ട്വന്റി-20 ലോകകപ്പിലെ ആറു മത്സരങ്ങള്‍ ഈഡന്‍ ഗാര്‍ഡനില്‍ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഏപ്രില്‍ മൂന്നിനാണ് ഫൈനല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (5 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (5 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (5 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (8 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (8 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (12 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (12 hours ago)

പിണറായി രാജി വയ്ക്കും..?!  (12 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (12 hours ago)

Malayali Vartha Recommends