പാര്‍ലമെന്റില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ നടക്കുബോള്‍ തങ്ങള്‍ സാരിയെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് എന്‍സിപി എംപി സുപ്രിയ സുലെ

പാര്‍ലമെന്റില്‍ ഗൗരവമേറിയ ചര്‍ച്ചകള്‍ നടക്കുബോള്‍ തങ്ങള്‍ സാരിയെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് എന്‍സിപി എംപിയും മുന്‍ കേന്ദ്രമന്ത്രി ശരത്പവാറിന്റെ മകളുമായ സുപ്രിയ സുലെ. ഗൗരവമേറിയ ചര്‍ച്ചകള്‍ നടക്കുബോള്‍ പാര്‍ലമെന്റംഗങ്ങളില്‍ അധികവും ഗോസിപ്പുകളിലും മറ്റു കുശല വര്‍ത്തമാനങ്ങളിലുമായിരിക്കുമെന്നും സുപ്രിയ പറയുന്നു. മഹാരാഷ്ടയിലെ നാസിക്കില്‍ വിദ്യാര്‍ഥിനികളോടും വനിതകളോടും സംസാരിക്കവെയാണ് സുപ്രിയയുടെ വെളിപ്പെടുത്തല്‍.
പാര്‍ലമെന്റില്‍ പോവുകയാണെങ്കില്‍ ആദ്യത്തെ പ്രസംഗം താല്‍ കേള്‍ക്കും. രണ്ടാമത്തേതും മൂന്നാമത്തേതും കേള്‍ക്കും. നാലാമത്തെ പ്രസംഗം മറ്റ് മൂന്ന് പേര്‍ പറഞ്ഞതിന്റെ ആവര്‍ത്തനമായിരിക്കും. നാലമത്തെയാള്‍ എന്താണ് പറഞ്ഞതെന്ന് ചോദിച്ചാല്‍ തനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയില്ലെന്നും സുപ്രിയ പറഞ്ഞു.
പിന്നെ ക്ലാസ് റൂമിലെപ്പോലെ മറ്റ് എംപിമാരുമായി പരദൂശണം പറയും.ടിവിയിലോ പാര്‍ലമെന്റ് ഗാലറിയിലോ ഇരുന്ന പാര്‍ലമെന്റ് പ്രവര്‍ത്തനം കാണുന്ന ജനങ്ങള്‍ക്ക് തങ്ങള്‍ ദേശീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നേ തോന്നു. ചെന്നൈല്‍ നിന്നുള്ള എംപിയുമായി ഞാന്‍ സംസാരിക്കുന്നത കാണുബോള്‍ നിങ്ങള്‍ കരുതും പ്രളയത്തെ കുറിച്ച് ചര്‍ച്ച നടത്തുകയാണെന്ന്. എന്നാല്‍ വാസ്തവത്തില്‍ ഞങ്ങള്‍ സംസാരിക്കുന്നത് ഈ സാരി എവിടെ നിന്ന് വാങ്ങിയതാണ്. എന്റെ സാരി എങ്ങനെയുണ്ട് തുടങ്ങിയ കാര്യങ്ങളായിരിക്കും. നിങ്ങളും ഇതുപോലെ പരദൂശണം പറയാറില്ലേയെന്നും സുപ്രിയ വിദ്യാര്‍ഥിനികളോട് ചോരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















