ജങ്ക് ഫുഡുകള്‍ സി.ബി.എസ്.ഇ സ്കൂളുകളുടെ പടിക്ക് പുറത്ത്
ഇനി കുട്ടികള്‍ക്ക് അല്പം ആശ്വാസമാകും. കാരണം വീട്ടില്‍ ഉണ്ടാക്കിയ ലഘുഭക്ഷണം കുട്ടികള്‍ക്ക് സ്നാക്സായി കൊടുത്തുവിടുന്നതിനു പകരം വീട്ടുകാര്‍ കുട്ടികള്‍ക്ക് രൂപ കൊടുത്തുവിട്ട് സ്കൂള്‍ കാന്റീനില്‍ നിന്ന് ജങ്ക് ഫുഡുകള്‍ വാങ്ങി കഴിക്കാന്‍ പറയും. ഇനി അതു സാധിക്കില്ല. ജങ്ക് ഫുഡുകള്‍ സി.ബി.എസ്.ഇ സ്കൂളുകളുടെ പടിക്ക് പുറത്താകുന്നു. ഈ നിയമം ഫലവത്തായി കഴിഞ്ഞാല്‍ നമ്മുടെ കുട്ടികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ പകുതിയും മാറികിട്ടും. സെട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനു (സി.ബി.എസ്.ഇ) കീഴിലുള്ള സ്കൂളുകളിലെ കാന്റീനുകളില്‍ ജങ്ക് ഫുഡ് നിരോധിച്ച് കൊണ്ട് ഉത്തരവായി. ചിപ്പ്സ്, ന്യൂഡില്‍സ്,പിസ്സ, ബര്‍ഗര്‍, ചോക്ലേറ്റുകള്‍ അടക്കമുള്ള സാധനങ്ങള്‍ സ്കൂള്‍ കാന്റീനുകളില്‍ പാടില്ല.
കൂടാതെ ഇത്തരം ഭക്ഷണ സാധനങ്ങള്‍ സ്കൂളിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ വില്‍പ്പന നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഉത്തരവില്‍ പറയുന്നു.ഇത്തരം ഭക്ഷണം കഴിക്കുന്നതിലൂടെ കുട്ടികളില്‍ പ്രമേഹം,അമിത രക്ത സമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കണ്ടുവരുന്നതിന്റെ അടിസ്ഥാനത്തിലാണിത്. വനിതാ,ശിശുക്ഷേമ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
സ്കൂള്‍ കാന്റീന് മാനേജ്മെന്റ് കമ്മറ്റി രൂപീകരിക്കാന്‍ നിര്‍ദേശിക്കുന്നു. ഇതില്‍ ഏഴ് മുതല്‍ 10 വരെ അംഗങ്ങള്‍ ഉണ്ടായിരിക്കണം. ഇവരായിരിക്കണം കുട്ടികളുടെ ഭക്ഷണ കാര്യത്തില്‍ മേല്‍നോട്ടം വഹിക്കേണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha