Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

മോഡി പത്താന്‍കോട്ട് ശനിയാഴ്ച സന്ദര്‍ശിച്ചേക്കും, എന്‍ഐഎ തെളിവെടുപ്പ് പുരോഗമിക്കുന്നു, ഭീകരര്‍ തട്ടിക്കൊണ്ടു പോയ എസ്പിയുടെ മൊഴികളില്‍ വൈരുദ്ധ്യം

08 JANUARY 2016 11:56 PM IST
മലയാളി വാര്‍ത്ത.

പത്താന്‍കോട്ട് വ്യോമസേന താവളം പ്രധാനമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച സന്ദര്‍ശിച്ചേക്കും. പ്രധാനമന്ത്രിയുടെ ഓഫിസുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അതിനിടെ, ഗുരുദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്ങിനോട് തിങ്കാളാഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് കാണിച്ച് എന്‍ഐഎ സമന്‍സ് അയച്ചു. പത്താന്‍കോട്ട് വ്യോമസേന താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഭീകരര്‍ തട്ടിക്കൊണ്ടു പോയ എസ്പിയുടെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുന്നത്. അദ്ദേഹത്തെ നുണപരിശോധനയ്ക്ക് വിധേയനാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതേസമയം, കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ഇന്ന് അതിര്‍ത്തി ഗ്രാമത്തിലെ പാടങ്ങളില്‍ നിന്നും പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ നിന്നും ഏതാനും കാല്‍പാടുകള്‍ ശേഖരിക്കുകയും അവ ഫൊറന്‍സിക്ക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.

ഭീകരാക്രമണം നടത്തിയവര്‍ വന്നുവെന്ന് കരുതുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ചില പ്രദേശങ്ങളും ആക്രമണം നടത്തിയ വ്യോമസേന താവളത്തിലെയും ഏതാനും കാല്‍പാടുകളാണ് തമ്മില്‍ ചേരുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഫൊറന്‍സിക് ലാബിലേക്ക് അയച്ചത്. ഭീകരര്‍ ഏതുവഴിയാണ് നുഴഞ്ഞു കയറിയത് എന്ന കാര്യം വ്യക്തമാകുന്നതിനാണ് ഈ നടപടിയെന്നാണ് സൂചന. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിനായി എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ ടെലിഫോണില്‍ ബന്ധപ്പെട്ടു.

ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ ഇഖര്‍ സിങ്ങിന്റെ ടെലിഫോണ്‍ വിവരങ്ങളും എന്‍ഐഎ സംഘം പരിശോധിക്കുന്നുണ്ട്. എവിടേക്കാണ് ഫോണ്‍ ചെയ്തത്. ഏതെല്ലാം സ്ഥലത്തെ ടവര്‍ ലൊക്കേഷനാണ് ഉള്ളത്. അദ്ദേഹത്തിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനാണിത്. പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്നു കേസുകളാണ് എന്‍ഐഎ രജിസ്റ്റര്‍ ചെയ്തത്. 20 അംഗ എന്‍ഐഎ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പുതുവര്‍ഷത്തിന് പിന്നാലെയുണ്ടായ ആക്രമണത്തില്‍ ഏഴ് സൈനികരും ആറ് ഭീകരരുമാണ് മരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (5 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (5 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (9 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (12 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (12 hours ago)

പിണറായി രാജി വയ്ക്കും..?!  (12 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (13 hours ago)

Malayali Vartha Recommends