Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

പത്താന്‍കോട്ട് ഭീകരാക്രമണം: അന്വേഷണത്തിന് നവാസ് ഷെരീഫ് ഉത്തരവിട്ടു

09 JANUARY 2016 09:45 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യയുടെ സമ്മര്‍ദത്തിനു വഴങ്ങി പത്താന്‍കോട്ട് വ്യോമതാവളം ആക്രമണത്തിനു പിന്നിലുള്ളവരെക്കുറിച്ച് അന്വേഷണത്തിന് പാകിസ്താന്‍. ഇന്ത്യ കൈമാറിയ തെളിവുകള്‍ വച്ച് അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉത്തരവിട്ടു. തെളിവുകള്‍ ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ അഫ്താഖ് സുല്‍ത്താനു കൈമാറി.

ഭീകരാക്രമണത്തിന്റെ ആസൂത്രണം പാകിസ്താനിലാണെന്നു തെളിവുകള്‍ നിരത്തി ഇന്ത്യ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണിത്. അക്രമികള്‍ക്കെതിരേ പാകിസ്താന്‍ നടപടിയെടുത്തിട്ടേ ഇനി ചര്‍ച്ചയ്ക്കുള്ളൂ എന്ന നിലപാടില്‍ ഇന്ത്യ എത്തിയതോടെ വ്യാഴാഴ്ച പാക് പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചുകൂട്ടി പത്താന്‍കോട്ട് ആക്രമണം ചര്‍ച്ച ചെയ്തിരുന്നു. ഈ ചര്‍ച്ചയിലാണ് അന്വേഷണത്തിനു ധാരണയായത്. ഇന്നലെ അന്വേഷണ പുരോഗതി പാക് പ്രധാനമന്ത്രി വിലയിരുത്തുകയും ചെയ്തു. ആക്രമണത്തില്‍ തങ്ങളുടെ ആര്‍ക്കെങ്കിലും പങ്കുണ്ടെന്നു കണ്ടെത്തുന്നപക്ഷം ശക്തമായ നടപടിക്കാണു നിര്‍ദേശം. ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താന്‍ പാകിസ്താന്‍ സന്നദ്ധമാണെന്നാണു യോഗത്തെ അഭിസംബോധന ചെയ്ത നവാസ് ഷെരീഫ് പറഞ്ഞു. ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ചയില്‍ കരസേനാ തലവന്‍ റഹീല്‍ ഷെരീഫ്, ഐ.എസ്.ഐ. തലവന്‍ ലെഫ. ജനറല്‍ റിസ്വാന്‍ അഖ്തര്‍ എന്നിവരടക്കം പങ്കെടുത്തു. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി ആശയവിനിമയം തുടരാന്‍ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ഖാന്‍ ഗാന്‍ജുവയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തു.

പത്താന്‍കോട്ട് ആക്രമണത്തിന്റെ പേരില്‍ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച മുടങ്ങാതിരിക്കാനാണ് പാക് നടപടികളെന്നാണു വിലയിരുത്തലുകള്‍. പാക്മണ്ണില്‍നിന്ന് ആക്രമണം നടത്താന്‍ ഭീകരരെ അനുവദിക്കില്ലെന്ന പ്രസ്താവനയാണ് ഉന്നതതലയോഗത്തിനു ശേഷം പുറത്തുവിട്ടത്. എല്ലാ ഭീകരര്‍ക്കും ഭീകരസംഘടനകള്‍ക്കുമെതിരേ മുഖം നോക്കാതെ നടപടിയെടുക്കാനാണ് രാഷ്ട്രീയ സമവായമെന്നും പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങള്‍ക്കു പാക് മണ്ണ് ഉപയോഗപ്പെടുത്തുന്നതു തടയുമെന്ന 2004 ലെ ധാരണ പാകിസ്താന്‍ ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (5 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (5 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (9 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (12 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (12 hours ago)

പിണറായി രാജി വയ്ക്കും..?!  (12 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (13 hours ago)

Malayali Vartha Recommends