പത്താന്‍കോട്ട് ഭീകരാക്രമണം: താവളത്തില്‍ ഉണ്ടായ ഭീകരാക്രമണത്തെ നേരിട്ട രീതിയില്‍ തൃപ്തനെന്ന് മോഡി

പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ ഉണ്ടായ ഭീകരാക്രമണത്തെ നേരിട്ട രീതിയില്‍ തൃപ്തനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണവുമായി ബന്ധപ്പെട്ട് വിവിധ സേനാവിഭാഗങ്ങളുടെ നിശ്ചയദാര്‍ഢ്യവും ഏകോപനവും പ്രശംസനീയമാണ്. എടുത്ത തീരുമാനങ്ങളും അതിന്റെ നടത്തിപ്പും തൃപ്തി നല്‍കുന്നതാണെന്നും പത്താന്‍കോട്ട് സന്ദര്‍ശിച്ച ശേഷം മോദി പറ!ഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ന് 11.15നാണ് മോദി ഭീകരാക്രമണമുണ്ടായ പത്താന്‍കോട്ട് വ്യോമസേനാതാവളത്തില്‍ സന്ദര്‍ശനം നടത്തിയത്. പ്രത്യേക ഹെലികോപ്റ്ററില്‍ വ്യോമനിരീക്ഷണം നടത്തിയ നരേന്ദ്ര മോദി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കര, വ്യോമസേന മേധാവികള്‍ തുടങ്ങിയവര്‍ മോദിയെ അനുഗമിച്ചിരുന്നു.
ഭീകരാക്രമണത്തില്‍ പരുക്കേറ്റ സൈനികരുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്തു. മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഭീകരരെ നേരിട്ട രീതിയും ഇപ്പോഴുള്ള സുരക്ഷാ ക്രമീകരണങ്ങളും മോദിയോട് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























