Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

മമത പറയുന്നത് സത്യമോ, ഒരാഴ്ചയായി ബംഗാളിലെ മാള്‍ഡയില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ? ദേശീയ മാധ്യമങ്ങള്‍ എന്തുകൊണ്ട് ഈ വാര്‍ത്ത അവഗണിക്കുന്നു

10 JANUARY 2016 09:32 AM IST
മലയാളി വാര്‍ത്ത.

ഫേസ് ബുക്ക് കമന്റുകളില്‍ നിറയുന്ന മാള്‍ഡയില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ വലിയ കലാപം അരങ്ങേറുകയാണ്. പ്രവാചകനെ അവഹേളിച്ചു കൊണ്ടുള്ള ഒരു ഹിന്ദു മഹാസഭാ നേതാവിന്റെ പ്രസംഗത്തെ തുടര്‍ന്ന് നടന്ന കലാപം വലിയ രാഷ്ട്രീയ മാനങ്ങള്‍ കൈവരിച്ചു കഴിഞ്ഞു. പതിവ് പോലെ വര്‍ഗ്ഗീയ ലഹള അല്ല മാവോയിസ്റ്റ് അതിക്രമം ആണ് എന്ന് പറഞ്ഞ് മമത ബാനലര്‍ജി മുഖം മിനുക്കുന്നു. കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തതോടെ വാര്‍ത്ത വെളിയില്‍വന്നു തുടങ്ങി. വര്‍ഗ്ഗീയ ലഹള ആയതിനാല്‍ ദേശീയ മാദ്ധ്യമങ്ങള്‍ മനഃപൂര്‍വ്വം അവഗണിച്ച സംഭവം ഇപ്പോള്‍ വന്‍ ചര്‍ച്ചയാവുകയാണ്.
അഖിലഭാരത ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ വിദ്വേഷപ്രസംഗമാണ് കലാപത്തിന് വഴിവച്ചത്. ലോകത്തെ ആദ്യത്തെ സ്വവര്‍ഗപ്രേമി പ്രവാചകന്‍ മുഹമ്മദായിരുന്നുവെന്ന പരാമര്‍ശമാണ് വിവാദമായത്. ഉത്തര്‍പ്രദേശ് മന്ത്രി അസംഖാന്‍ ആര്‍എസ്എസ്. പ്രവര്‍ത്തകരെ സ്വവര്‍ഗപ്രണയികളെന്ന് വിളിച്ചതിന്റെ പിറ്റേന്നായിരുന്നു കമലേഷിന്റെ തിരിച്ചടി.
അത് വര്‍ഗ്ഗീയ സംഘര്‍ഷമല്ല, ബിഎസ്എഫും പ്രദേശവാസികളും തമ്മിലുള്ള പ്രശ്‌നം, എന്റെ സര്‍ക്കാര്‍ പ്രശ്‌നം മികച്ച രീതിയില്‍ കൈകാര്യം ചെയ്തു; മാള്‍ഡാ കലാപത്തില്‍ കേന്ദ്ര സേനയെ കുറ്റപ്പെടുത്തുന്ന നിലപാടുമായി മമത
കമലേഷിന്റെ പ്രസംഗത്തില്‍ പ്രതിഷേധിച്ചുകൊണ്ട് കഴിഞ്ഞ ഞായറാഴ്ച അഞ്ജുമാന്‍ ആലേ സുന്നത്തുല്‍ ജമാ അത്ത് എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം മുറിച്ചുകടക്കാന്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് ശ്രമിച്ചതോടെ പ്രകടനക്കാര്‍ പ്രകോപിതരായി. യാത്രക്കാരെ പുറത്തിറത്തി അവര്‍ ബസ്സിന് തീയിട്ടു. സംഘര്‍ഷം ഇവിടെത്തുടങ്ങി. മാള്‍ഡയിലെ കാലിയാചക്ക് പൊലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാര്‍ ഒരുഡസനോളം ബംഗാള്‍ പൊലീസ് വാഹനങ്ങളും ഒരു ബിഎസ്.എഫ് വാഹനവും കത്തിച്ചു. പൊലീസ് സ്‌റ്റേഷനിലെ ഫയലുകളും കമ്പ്യൂട്ടറുകളുമൊക്കെ തകര്‍ത്തു.
കാലിയാച്ചക്കിലെ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസും പ്രതിഷേധക്കാര്‍ നശിപ്പച്ചു. ഖര്‍ത്തിപ്പുര്‍ റെയില്‍വേ സ്‌റ്റേഷനിലെ ട്രാക്കില്‍ ഇരുപ്പുറപ്പിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ചെന്ന പൊലീസുമായി അവര്‍ ഏറ്റുമുട്ടി. ഒട്ടേറെ പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഒട്ടേറെ കടകളും വീടുകളും കൊള്ളയടിക്കപ്പെട്ടു. സംഘര്‍ഷം നേരിടാന്‍ സര്‍ക്കാര്‍ പ്രത്യേക ദൗത്യസേനയുടെ സഹായം തേടി.
കമലേഷ് തിവാരി നടത്തിയ വിദ്വേഷ പ്രസംഗത്തെക്കാള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ ഗൂഢാലോചനയാണ് കലാപത്തിന് കാരണമായതെന്ന വാദം ഉയരുന്നുണ്ട്. കലാപമുണ്ടാക്കിയവരോട് മമത ബാനര്‍ജി സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നിലപാടാണ് സ്വീകരിച്ചതെന്ന് ബിജെപി കുറ്റപ്പെടുത്തി. 130 പേര്‍ക്കെതിരെ കേസ്സെടുത്തെങ്കിലും പത്തുപേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ത്തന്നെ ആറുപേരെ മണിക്കൂറുകള്‍ക്കകം ജാമ്യത്തില്‍വിടുകയും ചെയ്തു.
കലാപപ്രദേശം സന്ദര്‍ശിക്കാനൊരുങ്ങിയ ബിജെപി എംഎല്‍എ ഷാമിക് ഭട്ടാചാര്യയെ പൊലീസ് അതിന് അനുവദിച്ചില്ല. സംഘര്‍ഷത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ മമത ബാനര്‍ജിയില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജനുവരി 18ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് മാള്‍ഡ സന്ദര്‍ശിച്ചേക്കും.
സംഘര്‍ഷത്തിന് അയവ് വന്നെങ്കിലും ആളുകള്‍ പുറത്തിറങ്ങിത്തുടങ്ങിയിട്ടില്ല. ഞായറാഴ്ച മുതല്‍ പ്രദേശത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമവുമായി ബന്ധപ്പെട്ട് പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ആറുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (6 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (6 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (9 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (13 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (13 hours ago)

പിണറായി രാജി വയ്ക്കും..?!  (13 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (13 hours ago)

Malayali Vartha Recommends