Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

പത്താന്‍കോട്ട് ഭീകരാക്രമണം: ഭീകരര്‍ക്ക് ഇന്ത്യയിലെത്തിയ ശേഷം സഹായം ലഭിച്ചു; അന്വേഷണം വഴിത്തിരിവിലേക്ക്

10 JANUARY 2016 10:27 AM IST
മലയാളി വാര്‍ത്ത.

ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ പാക്കിസ്ഥാനില്‍നിന്നെത്തിയ തീവ്രവാദികള്‍ക്ക് പത്താന്‍കോട്ട് വ്യോമസേനാ താവളം ആക്രമിക്കാന്‍ ഇന്ത്യയിലെത്തിയശേഷമാണു സൈനിക യൂണിഫോമും വാക്കി ടോക്കികളും ലഭിച്ചതെന്ന്‌ സൂചന. തീവ്രവാദികള്‍ക്കു വഴികാട്ടാന്‍ സഹായിച്ച വിധത്തില്‍ പത്താന്‍കോട്ടിന്റെ ഭൂപടം പഞ്ചാബ് പൊലീസ് ഓഫിസറുടെ വാഹനത്തില്‍ കണ്ടതും എന്‍ഐഎ അന്വേഷിച്ചുവരികയാണ്. ഇതെല്ലാം വ്യക്തമാക്കുന്നതു പാക്കിസ്ഥാനില്‍നിന്നെത്തിയ തീവ്രവാദികള്‍ക്കു വ്യോമസേനാ താവളത്തില്‍ നിന്നോ ഇതിന്റെ സമീപ പ്രദേശത്ത് നിന്നോ സഹായം ലഭിച്ചു എന്നാണ്. തീവ്രവാദികള്‍ ലഹരിമരുന്നു കടത്തുകാര്‍ എന്ന വ്യാജേന ഇന്ത്യയിലെത്തുകയും പിന്നീടു തങ്ങളുടെ ലക്ഷ്യം വെളിപ്പെടുത്തുകയും ചെയ്തതാണോ എന്നാണു മുഖ്യമായ മറ്റൊരന്വേഷണം.
തീവ്രവാദികളെ തിരിച്ചറിഞ്ഞതു കാരണം കൊണ്ടാകാം ആദ്യം ഇവര്‍ വാടകയ്‌ക്കെടുത്ത ഇന്നോവ കാറിന്റെ െ്രെഡവര്‍ ഇകാഖര്‍ സിങ്ങിനെ കൊലപ്പെടുത്തേണ്ടിവന്നതു. ആറു തീവ്രവാദികളില്‍ രണ്ടുപേര്‍ നേരത്തേ പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ കടന്നു എന്ന് വ്യക്തം. എന്‍ഐഎ, മൂന്നു പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടുകളാണു ഫയല്‍ ചെയ്തിരിക്കുന്നത്. ഒന്ന്: ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്ങിനെയും സുഹൃത്ത് രാജേഷ് വര്‍മയെയും പാചകക്കാരന്‍ മദന്‍ ഗോപാലിനെയും തീവ്രവാദികള്‍ തട്ടിയെടുത്ത കേസ്.
രണ്ട്: തീവ്രവാദികള്‍ ആദ്യം വാടകയ്‌ക്കെടുത്ത ഇന്നോവയുടെ ഡ്രൈവര്‍ ഇകാഖര്‍ സിങ് കൊല്ലപ്പെട്ട കേസ്. മൂന്ന്: പത്താന്‍കോട്ടെ വ്യോമസേനാ താവളം തീവ്രവാദികള്‍ ആക്രമിച്ച കേസ്. ദേശീയ അന്വേഷണ ഏജന്‍സിയുടെ 20 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ഇവര്‍ അന്വേഷണത്തെ വിവിധ ഘട്ടങ്ങളായി തിരിച്ചിരിക്കുന്നത് ഇങ്ങനെയാണ്:
*ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍ ബിഎസ്എഫിന്റെ കണ്ണുവെട്ടിച്ച് എങ്ങനെ തീവ്രവാദികള്‍ക്കു പഞ്ചാബിലെത്താന്‍ കഴിഞ്ഞു?
*പാക്കിസ്ഥാനില്‍നിന്നുതന്നെ തീവ്രവാദികള്‍ ഫോണില്‍ വിളിച്ചാണ് ഇകാഖര്‍ സിങ്ങിന്റെ വാഹനം ഇടപാടു ചെയ്യുന്നത്. ഈ വാഹനം ലഹരിമരുന്നു കടത്തുകാര്‍ സ്ഥിരം ഇങ്ങനെ വിളിക്കാറുണ്ടായിരുന്നോ? *എന്തിനായിരുന്നു തീവ്രവാദികള്‍ ജയ്‌ഷെ മുഹമ്മദ് എന്ന സംഘടനയുടെ കത്ത് കൈവശം കരുതിയത്? ആക്രമണത്തിനുശേഷം തങ്ങളുടെ സംഘടന തിരിച്ചറിയപ്പെടണം എന്ന് അവര്‍ ആഗ്രഹിച്ചിരുന്നു എന്നാണ് ഇതില്‍നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.

*എന്തൊക്കെ ആയുധങ്ങളായിരുന്നു ഇവര്‍ കരുതിയിരുന്നത്?
*എസ്പി സല്‍വീന്ദര്‍ സിങ്ങിനെയും മഹീന്ദ്രാ എക്‌സ് യുവി വാഹനവും തട്ടിയെടുത്തതാണോ, അതോ ഇവരുമായി എസ്പിക്കു ധാരണ ഉണ്ടായിരുന്നുവോ?
*ഈ വാഹനത്തില്‍ എങ്ങനെ പത്താന്‍കോട്ടിന്റെ ഭൂപടം വന്നു?
*എസ്പിയും സംഘവും 9.30നു ദര്‍ഗയില്‍നിന്നു പോയശേഷം തട്ടിയെടുക്കുന്നതുവരെയുള്ള മൂന്നു മണിക്കൂര്‍ എവിടെയായിരുന്നു?
*തീവ്രവാദികള്‍ പഞ്ചാബിലെത്തി എന്ന സന്ദേശം ലഭിച്ചശേഷവും പഞ്ചാബ് പൊലീസ് ജാഗ്രത പുലര്‍ത്താതെ ഉദാസീനത കാണിച്ചുവോ?
*പത്താന്‍കോട്ടില്‍ വ്യോമസേനാ താവളത്തില്‍ നേരത്തേ എത്തിയ രണ്ടുപേര്‍ പിന്നീടു വന്ന നാലു തീവ്രവാദികളുമായി എങ്ങനെയാണു ബന്ധപ്പെട്ടത്?
*ഇവര്‍ക്ക് ഉള്ളില്‍നിന്ന് എന്തെങ്കിലും സഹായം ലഭിച്ചിരുന്നുവോ?
ഇവയാണു മുഖ്യമായും അന്വേഷണ വിഷയങ്ങള്‍.
കൊല്ലപ്പെട്ട തീവ്രവാദികള്‍ പാക്കിസ്ഥാനിലേക്കു നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ റിക്കോര്‍ഡ് ചെയ്ത ഭാഗങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ പാക്കിസ്ഥാനിലേക്ക് അയച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (6 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (6 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (9 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (12 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (13 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (13 hours ago)

പിണറായി രാജി വയ്ക്കും..?!  (13 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (13 hours ago)

Malayali Vartha Recommends