നിരോധനാജ്ഞ പ്രഖ്യാപിച്ചു... മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ബി.ജെ.പി.യില്‍ ചേരുമെന്ന് അഭ്യൂഹം; മകന് ലോക്സഭാ സീറ്റും മന്ത്രി സ്ഥാനവും; കര്‍ഷകരുടെ ദില്ലി സമരം വീണ്ടും; അതീവ ജാഗ്രത, ഏഴ് ജില്ലകളില്‍ നിരോധനാജ്ഞ, ഇന്റര്‍നെറ്റും നിരോധിച്ചു

രാഹുലിന്റെ ന്യായ് യാത്ര തീരും മുമ്പ് കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ബി.ജെ.പി.യില്‍ ചേര്‍ന്നേക്കും. കമല്‍നാഥിനു രാജ്യസഭാസീറ്റും മകന്‍ നകുല്‍നാഥിന് സിറ്റിങ് സീറ്റായ ചിന്ദ്വാരയും കേന്ദ്രമന്ത്രി സ്ഥാനവും ബി.ജെ.പി. വാഗ്ദാനം ചെയ്‌തെന്നാണ് വിവരം. മെച്ചപ്പെട്ട 'പാക്കേജി'നായാണ് കമല്‍നാഥ് കാത്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
ഇതിനിടെ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം കമല്‍നാഥുമായി അനുരഞ്ജന ചര്‍ച്ച തുടങ്ങി. ചൊവ്വാഴ്ച എം.എല്‍.എ.മാര്‍ക്കായി നല്‍കുന്ന വിരുന്നില്‍ കമല്‍നാഥ് തീരുമാനം പ്രഖ്യാപിച്ചേക്കും. ഏപ്രില്‍ രണ്ടിന് രാജ്യസഭയില്‍ ഒഴിവുവരുന്ന നാലുസീറ്റില്‍ ഒന്ന് തിനിക്കു നല്‍കണമെന്ന് കമല്‍നാഥ് വെള്ളിയാഴ്ച സോണിയാ ഗാന്ധിയെക്കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയില്‍ കമല്‍നാഥിന് പങ്കുണ്ടെന്നാണ് രാഹുല്‍ഗാന്ധിയുടെ നിലപാട്.
അദ്ദേഹത്തിന് സീറ്റ് നല്‍കാനും രാഹുലിന് താത്പര്യമില്ല. വ്യാഴാഴ്ച കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍യാദവുമായി നിയമസഭാ മന്ദിരത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വൈകീട്ടോടെ ചിന്ദ്വാര കളക്ടര്‍ മനോജ് പുഷ്പിനെ സ്ഥലംമാറ്റി. കളക്ടറെ സ്ഥലം മാറ്റിയപ്പോള്‍തന്നെ 78-കാരനായ കമല്‍നാഥിനെ ബി.ജെ.പി. നോട്ടമിടുന്നെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു.
കമല്‍നാഥ് സോണിയയെക്കണ്ട ദിവസം മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കണ്ടു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ കമല്‍നാഥിന്റെ തട്ടകമായ ചിന്ദ്വാര മാത്രമാണ് കിട്ടിയത്. കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥാണ് ജയിച്ചത്. കമല്‍നാഥ് ബി.ജെ.പി.യിലേക്കില്ലെങ്കില്‍ ഇത്തവണ ശിവരാജ് സിങ് ചൗഹാന്‍ ഇവിടെ മത്സരിച്ചേക്കും. കമല്‍നാഥിന്റെ അടുത്ത സഹചാരിയും രാജ്യസഭാ എം.പി.യുമായ വിവേക് ടംഖയും ബി.ജെ.പി.യില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുണ്ട്.
അതിനിടെ കേന്ദ്രത്തിന് ശക്തമായ പ്രഹരമായി ഡല്‍ഹി മാര്‍ച്ച്. കര്‍ഷകരുടെ ദില്ലി മാര്‍ച്ചിനെ നേരിടാന്‍ ഹരിയാന ദില്ലി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ നിരോധനാജ്ഞയും ഇന്‍ര്‍നെറ്റ് നിരോധനവും പ്രഖ്യാപിച്ചു. കര്‍ഷകര്‍ ദില്ലിയിലേക്ക് കടക്കുന്നത് തടയാന്‍ അതിര്‍ത്തികള്‍ അടച്ചു താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഇരുനൂറോളം കര്‍ഷക സംഘടനകളാണ് ചൊവ്വാഴ്ച സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ട് വര്‍ഷം മുന്‍പ് നടന്ന കര്‍ഷക സമരത്തിലെ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ കടുത്ത നിയന്ത്രണങ്ങളാണ് ഹരിയാന ദില്ലി അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്ക് കര്‍ഷകര്‍ കടക്കാതിരിക്കാന്‍ അതിര്‍ത്തികള്‍ പൊലീസ് ബാരിക്കേഡും കോണ്‍ക്രീറ്റ് ബ്ലോക്കുകളും അടച്ചു. ഹരിയാനയില്‍ നിന്ന് ദില്ലിയിലേക്ക് കടക്കുന്ന ഭാഗങ്ങളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പതിമൂന്നിനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും നാളെ തന്നെ പഞ്ചാബില്‍ നിന്ന് കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ച് തുടങ്ങിയേക്കും . ഇരുപതിനായിരത്തോളം കര്‍ഷകര്‍ രണ്ടായിരം ട്രാക്ടറുകളുമായി ദില്ലിയിലേക്ക് വരുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതരവ വിഭാഗം ഉള്‍പ്പെടെയുള്ള ഇരുനൂറോളം കര്‍ഷക സംഘടനകളാണ് മാര്‍ച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഏഴ് ജില്ലകളിലെ നിരോധനാജ്ഞക്ക് പുറമെ പലയിടങ്ങളിലും ഇന്റര്‍നെറ്റും നിരോധിച്ചിട്ടുണ്ട്. കര്‍ഷക സമരത്തിന് കോണ്‍ഗ്രസ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha