കാറില്‍ കൊണ്ടുപോകുകയായിരുന്ന രണ്ടുകോടി രൂപ തിരഞ്ഞെടുപ്പ് സര്‍വൈലന്‍സ് സംഘം പിടിച്ചെടുത്തു

കാറില്‍ കൊണ്ടുപോകുകയായിരുന്ന രണ്ടുകോടി രൂപയുമായി ബി.ജെ.പി ഓഫീസ് സെക്രട്ടറിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. കര്‍ണാടകയിലവെ ചാരാജ്പേട്ട് മണ്ഡലത്തിലാണ് സംഭവം. തിരഞ്ഞെടുപ്പ് സര്‍വൈലന്‍സ് സംഘം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായതെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. പണം കണ്ടെത്തിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ആദായ നികുതി വകുപ്പിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ബി.ജെ.പി ഭാരവാഹികളെ ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം അനുസരിച്ച് പാര്‍ട്ടി ഘടകങ്ങള്‍ക്കും സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ക്കും കൊടുക്കുന്ന 10,000 രൂപയ്ക്ക് മുകളിലുള്ള തുക, ചെക്കായോ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിലൂടെയോ നല്‍കണം. വലിയ തുക പണമായി കൊണ്ടുനടക്കുന്നതിനും വിലക്കുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചതിനും പണം ആര്‍ക്ക് കൊടുക്കാനായിരുന്നു എന്ന് വ്യക്തമാക്കാത്തതിനാലും ജനപ്രാതിനിധ്യ നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്തു.
https://www.facebook.com/Malayalivartha